Latest News
Loading...

പൂഞ്ഞാര്‍- പെരിങ്ങുളം റോഡ് ഉദ്ഘാടനം ചെയ്തു


ആധുനിക നിലവാരത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൂഞ്ഞാര്‍- പെരിങ്ങുളം റോഡിന്റെ ഉദ്ഘാടനം ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിച്ചു. പെരിങ്ങുളം ജംഗ്ഷനില്‍ നടന്ന  ഉദ്ഘാടനസമ്മേളനത്തില്‍ പി.സി. ജോര്‍ജ്ജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി.


ചടങ്ങില്‍ വി.എന്‍. വാസവന്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ലിസി സെബാസ്റ്റ്യന്‍, കെ. രാജേഷ്, മറ്റ് ത്രിതലപഞ്ചായത്തു ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.