പാലാ: സംസ്ഥാന ബജറ്റിൽ പാലാ മണ്ഡലത്തിലെ അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നു മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.
പാലാ പാരലൽ റോഡ് സ്ഥലം ഏറ്റെടുക്കൽ, മൂന്നിലവ് ചില്ലിച്ചിചെക്ക് ഡാം, ഐങ്കൊമ്പ് ഗവ. എൽപി സ്കൂൾ കെട്ടിട നിർമ്മാണം, അടുക്കം ഹയർ സെക്കന്ററി സ്കൂൾ, പൂവരണി ഗവ. എൽ പി സ്കൂൾ കെട്ടിട നിർമ്മാണം, കൂടപ്പലം ഗവൺമെന്റ് എൽ പി സ്കൂൾ കെട്ടിട നിർമ്മാണം, അളനാട്-ഉള്ളനാട്-കൊടുമ്പിടി റോഡ് ബിഎംബിസി ചെയ്യാൻ, മേലുകാവ്-ഇലവീഴാപൂഞ്ചിറ റോഡ് നിർമ്മാണം, തീക്കോയി-തലനാട്-മൂന്നിലവ് റോഡ് നിർമ്മാണം, തീക്കോയി-അടുക്കം-മേലടുക്കം റോഡ് നിർമ്മാണം, ഇരുമാപ്രാ കുടിവെള്ള പദ്ധതി, കടനാട് വില്ലേജ് ഓഫീസിനു പുതിയ കെട്ടിട നിർമ്മാണം, കടുവാമൂഴി - തെള്ളിയാമറ്റം - ഗ്യാസ് ഗോഡൗൺ റോഡ് നിർമ്മാണം തുടങ്ങിയ പദ്ധതികൾക്കാണ് തുക അനുവദിച്ചിരിക്കുന്നത്.