Latest News
Loading...

മാണി സി കാപ്പൻ ഇടപെട്ടു; ഇനി പാലാ പോലീസ് പറ പറക്കും


 ഇനി പാലായിലെ പോലീസ് പറക്കും. എന്തെങ്കിലും ആവശ്യത്തിനു പുറപ്പെട്ടാൽ കാര്യം കാര്യക്ഷമമായി നടക്കുമെന്ന് പാലാ പോലീസിലെ കൺട്രോൾ റൂമിന് ഇന്നലെ വരെ ഉറപ്പുണ്ടായിരുന്നില്ല. കാരണം പാലായിൽ ഉണ്ടായിരുന്ന ട്രവേര സംസ്ഥാനത്തെ വിവിധ സ്‌റ്റേഷനുകളിൽ ഓടിത്തളർന്ന് മൂന്നേമുക്കാൽ ലക്ഷം കിലോമീറ്റർ ഓടി വാർദ്ധ്യക്യാവസ്ഥയിലായിരുന്നു പാലായിൽ കഴിഞ്ഞിരുന്നത്.


മഴ പെയ്താൽ വണ്ടിക്കു മുകളിൽ വീഴുന്ന ഒരു തുള്ളി പോലും കളയാതെ വണ്ടിക്കുള്ളിൽ തന്നെ വീഴുന്ന അവസ്ഥ. ഇന്ധന ചെലവാണെങ്കിൽ അധികം. മെയിൻറൻസ് ജോലിയും ഏറെ. വാഹനത്തിന്റെ തകരമാകെ പൊട്ടിപ്പൊളിഞ്ഞ നിലയിലും. ഇതു ശ്രദ്ധയിൽപ്പെട്ട മാണി സി കാപ്പൻ എം എൽ എ മുൻ കൈയ്യെടുത്തു.



കഴിഞ്ഞ മാസം 21-ന് ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതേത്തുടർന്നു മഹേന്ദ്രയുടെ ടിയുവി വാഹനം പാലായ്ക്കു അനുവദിക്കുകയായിരുന്നു. പുതുതായി അനുവദിച്ച വാഹനം ഇന്നലെ പാലായിൽ എത്തി. ഇനി പാലാ പോലീസ് പറ പറക്കും!