Latest News
Loading...

എം.ജി യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍


12 February 2020

പരീക്ഷ തീയതി

ഒന്നാം സെമസ്റ്റർ ബി.പി.എഡ്. (2019 അഡ്മിഷൻ റഗുലർ/2015 അഡ്മിഷൻ മുതൽ റീഅപ്പിയറൻസ്) പരീക്ഷകൾ മാർച്ച് മൂന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 14 വരെയും 525 രൂപ പിഴയോടെ 15 വരെയും 1050 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

(പി.ആർ.ഒ/39/213/2020)

പ്രാക്ടിക്കൽ

2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ. കഥകളി - വേഷം (സി.ബി.സി.എസ്. - 2019 അഡ്മിഷൻ റഗുലർ/2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 17ന് തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.

(പി.ആർ.ഒ/39/214/2020)

വൈവാവോസി

പത്താം സെമസ്റ്റർ ബി.ആർക് (സപ്ലിമെന്ററി) ജനുവരി 2020 - തീസിസ് മൂല്യനിർണയവും വൈവാവോസിയും ഫെബ്രുവരി 24, 25 തീയതികളിൽ നടക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തവർ മൂല്യനിർണയത്തിനുള്ള തീസിസ് ഫെബ്രുവരി 17ന് ഉച്ചകഴിഞ്ഞ് ഒരുമണിക്ക് മുമ്പായി അതത് കോളേജ് ആർക്കിടെക്ചർ മേധാവിക്ക് നൽകണം.

(പി.ആർ.ഒ/39/215/2020)

എം.ഫിൽ പ്രവേശനം; എൻട്രൻസ് പരീക്ഷ ഫെബ്രുവരി 19ന്

മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സിൽ എം.ഫിൽ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ ഫെബ്രുവരി 19ന് രാവിലെ 10.30 മുതൽ പഠനവകുപ്പിൽ നടക്കും. വിശദവിവരത്തിന് ഫോൺ: 0481-2731043. ഇമെയിൽ: spap@mgu.ac.in