Latest News
Loading...

എം.ജി യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍


11 Feb 2020
പരീക്ഷ തീയതി
ഒന്നാം സെമസ്റ്റർ എം.എഡ്. - ദ്വിവത്സരം (2019 അഡ്മിഷൻ റഗുലർ/2015-2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് മൂന്നുമുതൽ ആരംഭിക്കും. പിഴയില്ലാതെ ഫെബ്രുവരി 14 വരെയും 525 രൂപ പിഴയോടെ 15 വരെയും 1050 രൂപ സൂപ്പർഫൈനോടെ 17 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ വീതവും (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
(പി.ആർ./39/206/2020)
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. യു.ജി. (2017 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾ ഫെബ്രുവരി 18 മുതൽ ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
(പി.ആർ./39/207/2020)
പ്രാക്ടിക്കൽ
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ്‌സി. സുവോളജി (സി.എസ്.എസ്. റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 17 മുതൽ 26 വരെ അതത് കോളേജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
(പി.ആർ./39/208/2020)
2019 നവംബറിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എ. സിനിമ ആന്റ് ടെലിവിഷൻ, മൾട്ടിമീഡിയ, ആനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ (സി.എസ്.എസ്. - 2019 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ ഫെബ്രുവരി 17 മുതൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.
(പി.ആർ./39/209/2020)
പരീക്ഷഫലം
2019 ഫെബ്രുവരിയിൽ നടന്ന മൂന്നും നാലും സെമസ്റ്റർ എം.എസ്‌സി. മാത്തമാറ്റിക്‌സ് (പ്രൈവറ്റ് റഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം.
(പി.ആർ./39/210/2020)
ടെക്‌നിക്കൽ അസിസ്റ്റന്റ്; അപേക്ഷിക്കാം
മഹാത്മാ ഗാന്ധി സർവകലാശാല അക്കാദമിക് സെന്ററായ സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഇൻസ്ട്രുമെന്റ് ഫെസിലിറ്റിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഒരൊഴിവാണുള്ളത്. ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത: ഫിസിക്‌സ്/കെമിസ്ട്രിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. പ്രായം: 22-36. മാസം 25000 രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ (ഫോൺ, ഇമെയിൽ സഹിതം) ഫെബ്രുവരി 20നകം ഡെപ്യൂട്ടി രജിസ്ട്രാർ 2, ഭരണവിഭാഗം, മഹാത്മാ ഗാന്ധി സർവകലാശാല, പ്രിയദർശിനി ഹിൽസ് പി.ഒ., കോട്ടയം - 686560 എന്ന വിലാസത്തിൽ ലഭ്യമാക്കണം. പ്രായപരിധിയിൽ ഇളവ്, സംവരണം എന്നിവയ്ക്ക് അർഹതയുള്ള വിദ്യാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയ്‌ക്കൊപ്പം നൽകണം.