Latest News
Loading...

ചാരിതാർത്ഥ്യത്തോടെ മാണി സി കാപ്പൻ


ആദ്യ വാഗ്ദാനം പാലിച്ച ചരിതാർത്ഥ്യമാണ് മാണി സി കാപ്പൻ എം എൽ എയ്ക്ക്. തെരഞ്ഞെടുപ്പ് കാലത്താണ് തോട്ടം - പുരയിടം പ്രതിസന്ധി മാണി സി കാപ്പന്റെ ശ്രദ്ധയിൽപ്പെടുന്നത്. കർഷകവേദി ഭാരവാഹികളായ റ്റോമിച്ചൻ സ്കറിയാ ഐക്കര, തോമസ് ഈറ്റത്തോട്ട് എന്നിവരായിരുന്നു വിഷയം കാപ്പന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. നൂറു കണക്കിന് കുടുംബങ്ങൾ ഇതുമൂലം കഷ്ടപ്പെടുന്നതായി കർഷകവേദി ചൂണ്ടിക്കാട്ടി. സ്ഥലം വിൽക്കുന്നതിനോ വായ്പയെടുക്കുന്നതിനോ കഴിയാത്ത അവസ്ഥയായിരുന്നു.

വർഷങ്ങൾക്കു മുമ്പ് റീ സർവ്വേയിലെ അപാകത മൂലം സംഭവിച്ച പ്രശ്നം പരിഹാരമുണ്ടാവാതെ കിടക്കുകയാണെന്നറിഞ്ഞപ്പോൾ ഒപ്പമുണ്ടാവുമെന്ന് കർഷകവേദി നേതാക്കൾക്കു ഉറപ്പു നൽകി.


തുടർന്ന് നിയമസഭയിൽ സബ്മിഷനായി പ്രശ്നം അവതരിപ്പിച്ചു.  ഇതോടെ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടു. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ എന്നിവരുമായി ചർച്ച നടത്തി. ഇതേത്തുടർന്നാണ് അദാലത്ത് നടത്താൻ തീരുമാനമായത്. ഇതിനായി സർക്കാർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. കളക്ടറുമായി മാണി സി കാപ്പൻ നടത്തിയ കൂടിക്കാഴ്ചയോടെ അദാലത്തിന് അന്തിമരൂപമായി.

തുടർന്ന് അടിയന്തിര പ്രാധാന്യം നൽകി അദാലത്തിന് നോട്ടീസ് പുറപ്പെടുവിച്ചു. ഇതേത്തുടർന്ന് 4740 അപേക്ഷകൾ ലഭിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ആയിരങ്ങൾക്ക് ആശ്വാസവും അനുഗ്രഹവുമായി അദാലത്ത് നടന്നത്.

നൂറുകണക്കിന് കുടുംബങ്ങളുടെ ദുരിതത്തിന് പരിഹാരം കാണുന്നതിന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്യമുണ്ടെന്നു മാണി സി കാപ്പൻ പറഞ്ഞു.