Latest News
Loading...

വീട്ടുമുറ്റത്തേക്ക് ലോറി മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്


പൊൻകുന്നം പാലാ റോഡിൽ റബർത്തടി കയറ്റി പെരുമ്പാവൂർക്ക് പോവുകയായിരുന്ന ലോറി മറിഞ്ഞാണ് രണ്ടു പേർക്ക് പരിക്കേറ്റത്. പുനലൂർ അലിമുക്ക് സ്വദേശികളായ ലോറി ഡ്ര വർ മദനൻ (52), സഹായി മൻസൂദ് (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോട്ട യം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു.


 പുലർച്ചെ മൂന്നോടെ
പനമറ്റം നാലാം മൈൽ വളവിലാണ് അപകടം.
വളവിന് മുമ്പു തന്നെ ലോറിയുടെ ബ്രയ്ക്ക്
പോയിരുന്ന തായി ഡ്രൈവർ പറയുന്നു.

നിയന്ത്രണം വിട്ട ലോറി വലതു വശത്ത്.
റോഡരികിലുള്ള കുന്നേപ്പറമ്പിൽ സുജിത്തിന്റെ
വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
അപകടത്തിൽ വീടിനോടു ചേർന്നുണ്ടായിരുന്ന
- ഷെഡ് തകർന്നു.


ഷെഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് പൂർണമായി തകരുകയും കാറിന്
കേടുപാടു സംഭവിക്കുകയും ചെയ്തു.
ലോറിക്കകത്തുണ്ടായിരുന്നവരെ നാട്ടുകാ രും
പൊൻകുന്നം പോലീസും ചേർന്ന് ആദ്യം
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ
എത്തിക്കുകയും പിന്നീട് മെഡിക്കൽ
കോളഡ്ജിലേക്ക് മാറ്റുകയും ചെയ്തു.


 അപകടത്തിൽ ലോറിയുടെ മുൻവശം തകർന്നു. വീടിനും കേടുപാടു സംഭവിച്ചു.