Latest News
Loading...

കേന്ദ്ര ബഡ്ജറ്റിനെതിരെയും കേരളത്തിനോടുള്ള അവഗണനക്കെതിരെയും എല്‍ ഡി എഫ് ധര്‍ണ


കേന്ദ്ര സര്‍കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെയും കേരളത്തോടുള്ള അവഗണനക്കുമെതിരെ എല്‍ ഡി എഫ് നേതൃത്വത്തില്‍  പാലാ ഹെഡ്‌പോസ്‌റ്റോഫീസ് പടിക്കലേക്ക്  ബഹുജന മാര്‍ച്ചും ധര്‍ണയും നടത്തി. പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ളാലം ജംഗ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് മാണി സി കാപ്പന്‍ എം എല്‍ എയും തുടര്‍ന്ന് നടത്തിയ ധര്‍ണ്ണ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ലാലിച്ചന്‍ ജോര്‍ജും  ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം കണ്‍വീനര്‍ ബാബു കെ ജോര്‍ജ് അധ്യക്ഷനായരുന്നു. പി എം ജോസഫ്, കുര്യാക്കോസ് ജോസഫ്, അഡ്വ. സണ്ണി ഡേവിഡ്, ഔസേപ്പച്ചന്‍ തകടിയേല്‍, ബെന്നി മൈലാടൂര്‍, സിബി തൊട്ടുപുറം, പീറ്റര്‍ പന്തലാനി, ജോസ് കുറ്റിയാനിമറ്റം, ബാബു മുകല, കെ ആര്‍ സുദര്‍ശന്‍, സാജന്‍ ആലക്കുളം എന്നിവര്‍ സംസാരിച്ചു.