പാലാ നഗരഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മാലിന്യം കത്തിക്കുന്നതുവഴി നഗരത്തെ പുകയില്‍ മുക്കുന്നുവെന്ന് പരാതി. സ്‌കൂള്‍ വളപ്പിനുള്ളിലെ കുഴിയില്‍ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാണ് കത്തിക്കുന്നതെന്നാണ് സമീപവാസികളുടെ പരാതി. പരാതി പറഞ്ഞെങ്കിലും വീണ്ടും കത്തിക്കുകയാണെന്നും ആക്ഷേപമുണ്ട്.

പാലാ കുരിശുപള്ളിയ്ക്ക് സമീപം രാമപുരം റോഡിലാണ് സ്‌കൂള്‍ സ്ഥിതിചെയ്യുന്നത്. സ്‌കൂള്‍ കോംപൗണ്ടിനുള്ളിലെ ഹോളോബ്രിക്‌സ് കെട്ടിത്തിരിച്ച കുഴിയിലാണ് മാലിന്യം ഇട്ട് കത്തിക്കുന്നത്. ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നുമാണ് ഈ രംഗം.
ഇത് സംബന്ധിച്ച് സമീപവാസികള്‍ സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നു. നഗരസഭയും ഇത് സംബന്ധിച്ച് സ്‌കൂള്‍ അധികൃതരെ താക്കീത് ചെയ്തതായാണ് വിവരം. എന്നാല്‍ വീണ്ടും കത്തിക്കുന്നത് തുടരുകയാണെന്നാണ് പരാതി.
എന്നാല്‍ സ്‌കൂളില്‍ നിന്ന് കത്തിച്ചിട്ടില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതര്‍ നല്‍കിയ മറുപടി. സ്‌കൂളിന്റെ നടപടിയ്‌ക്കെതിരെ വിദ്യാഭ്യാസ മന്ത്രിയ്ക്ക് പൊതുപ്രവര്‍ത്തകനായ എബി ജെ ജോസ് പരാതി നല്‍കി.