Latest News
Loading...

ഇരുമാപ്രയിലെ തീപിടുത്തം, കാരണം സംബന്ധിച്ച് ഭിന്നാഭിപ്രായം


മൂന്നിലവ്  പഞ്ചായത്തിലെ മങ്കൊമ്പില്‍ ഇന്നലെ വൈകുന്നേരമുണ്ടായ തീപിടിത്തത്തില്‍ വ്യാപകനാശം. ചൊവ്വ പുലര്‍ച്ചെ വെള്ളറ സിഎസ്‌ഐ പള്ളിക്കു സമീപത്തെ കുന്നിന്‍ ചെരിവിലാണു തീ പടര്‍ന്നത്. വൈദ്യുതക്കമ്പികള്‍ കൂട്ടിയിടിച്ചുണ്ടായ തീ ഉണങ്ങിയ ഇലകളില്‍ വീണതാണു തീ പടരാന്‍ കാരണമെന്നു നാട്ടുകാര്‍ പറയുന്നു. അതേസമയം, സമീപത്തെ കപ്പത്തോട്ടത്തില്‍ വാരിചുടുന്നതിനിടെ തീ പടര്‍ന്നതാണെന്നും പറയപ്പെടുന്നുണ്ട്.

കുളത്തിനാല്‍ കുഞ്ഞ്, കണ്ടത്തില്‍ ദേവസ്യ, നടുവിലേപ്പുര ജോസ്, അരിമാക്കല്‍ ജോയി, കുഴിക്കാത്തൊട്ടിയില്‍ തങ്കമ്മ എന്നിവരുടെ സ്ഥലം കത്തി നശിച്ചത്. ഈരാറ്റുപേട്ടയില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി വൈകിട്ടോടെയാണു തീ നിയന്ത്രണവിധേയമാക്കിയത്.  ഇരുമാപ്രമറ്റത്തെ ഏക്കറു കണക്കിനു സ്ഥലത്തേക്കു പടര്‍ന്ന തീ പുലര്‍ച്ചയൊടെയാണ് നിയന്ത്രണവിധേയമാക്കിയത്.



അഗ്‌നിരക്ഷാസേനയുടെ വാഹനമെത്താത്ത സ്ഥലത്താണു തീപിടിത്തം ഉണ്ടായത്. ശക്തമായ ചൂടുകാറ്റ് ഉള്ളതിനാല്‍ തീ കത്തുന്ന സ്ഥലത്ത് എത്താന്‍ അഗ്‌നിരക്ഷാ സേനയുടെ വാഹനത്തിനു സാധിച്ചില്ല. മേഖലയിലെ ശക്തമായ കാറ്റ് തീ പടരാന്‍ കാരണമായി.