Latest News
Loading...

ഈരാറ്റുപേട്ടയിലെ ഗതാഗത പരിഷ്‌കാരം; വന്‍വിജയമെന്ന് ചെയര്‍മാന്‍



ഈരാറ്റുപേട്ട ടൗണില്‍ പരീക്ഷണാര്‍ത്ഥം നടപ്പാക്കിയ ഗതാഗത നിയന്ത്രണങ്ങള്‍ വന്‍വിജയമാണെന്ന് നഗരസഭാ ചെയര്‍മാന്‍ വി.എം സിറാജ്. ബൈപ്പാസ്-ലിങ്ക് റോഡുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയായിരുന്നു ഗതാഗത പരീക്ഷണങ്ങളുടെ ട്രയല്‍റണ്‍ നടത്തിയത്. ഇത് നടപ്പാക്കാവുന്ന പരിഷ്‌കാരമാണെന്നും അതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.


രാവിലെ തിരക്കേറിയ സമയത്തായിരുന്നു ഗതാഗതം വഴിതിരിച്ചുവിട്ടത്. പോലീസ്, മോട്ടോര്‍ വാഹനവകുപ്പ്, എസ്.പി.സി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗതാഗതം നിയന്ത്രിച്ചത്. ചെയര്‍മാന്‍ വി.എം സിറാജും ഗതാഗത പരിഷ്‌കാരങ്ങളുടെ ഫലം നേരിട്ട് കണ്ടറിയാനെത്തിയിരുന്നു.


ട്രയല്‍റണ്‍ പൂര്‍ണവിജയമായിരുന്നുവെന്ന് വി.എം സിറാജ് പറഞ്ഞു. നാളെക്കൂടി ഇത് തുടരും. തുടര്‍ന്ന് വ്യാപാരികളെയും രാഷ്ട്രീയനേതൃത്വങ്ങളെയും യൂണിയനുകളെയും വിളിച്ച് ചേര്‍ത്ത് അഭിപ്രായങ്ങള്‍ സ്വീകരിക്കും. വേണ്ടയിടങ്ങളില്‍ ആവശ്യമായ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ച് വലിയ മാറ്റമില്ലാതെ ഈ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.


സെന്‍ട്രല്‍ ജംഗ്ഷനില്‍ കുരിക്കള്‍ നഗറിലെ ഗതാഗതം നിയന്ത്രിച്ചതായിരുന്നു പ്രധാന പരിഷ്‌കാരം. മാര്‍ക്കറ്റ് റോഡില്‍ നിന്നുമുള്ള ചെറു വാഹനങ്ങള്‍ പടിപ്പുരക്കല്‍ ലിങ്ക് റോഡ് വഴിയും വലിയ വാഹനങ്ങള്‍ ആര്‍ എച്ച് എം ജംഗ്ഷന്‍ വഴിയും മെയിന്‍ റോഡുകളിലേക്ക് വഴിതിരിച്ചുവിട്ടു. തെക്കേക്കര കോസ് വേയില്‍ നിന്നുള്ള വാഹനങ്ങള്‍ ഇടത്തേക്ക് തിരിഞ്ഞ് സെന്‍ട്രല്‍ ജംഗ്ഷന്‍ ചുറ്റിമാത്രം മാര്‍ക്കറ്റ് റോഡിലേക്കും െ്രെപവറ്റ് ബസ്റ്റാന്റ് ഭാഗത്തേക്കും പോകണം.


സ്വകാര്യ ബസുകള്‍ക്കും പുതിയ നിര്‍ദേശം നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്ന െ്രെപവറ്റ് ബസ്സുകള്‍ പാറനാനി ആര്‍ക്കേഡിന്റെ മുന്നില്‍ നിര്‍ത്തി ആളെയിറക്കണം.  ഈ ബസ്സുകളുടെ അടുത്ത സ്‌റ്റോപ്പ് െ്രെപവറ്റ് ബസ്റ്റാന്റായിരിക്കും. തൊടുപുഴ ഭാഗത്തു നിന്നും വരുന്ന ബസുകള്‍ നടയ്ക്കല്‍ കോസ് വേ  എം ഇ എസ് ജംഗ്ഷന്‍ ചുറ്റി മാത്രം െ്രെപവറ്റ് ബസ്റ്റാന്റിലേക്ക് പോകണം.