Latest News
Loading...

ദേശീയോദ്ഗ്രഥന സാഹസിക സൈക്കിൾ യാത്രയ്ക്ക് കോട്ടയത്ത് സ്വീകരണം നൽകും



 ദേശീയോദ്ഗ്രഥന സന്ദേശവുമായി ജവാൻമാർ നയിക്കുന്ന സാഹസിക സൈക്കിൾ യാത്രയ്ക്ക് സ്നേഹക്കൂട് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 8. 30-ന് കളത്തിപ്പടിയിൽ സ്വീകരണം നൽകും. തുടർന്ന് സ്നേഹക്കൂട് അഭയന്ദിരത്തിൽ വച്ച് ജവാൻമാരെ ആദരിക്കും.

രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നാരംഭിച്ച സാഹസിക സൈക്കിൾ യാത്ര 1400 കിലോമീറ്റർ താണ്ടിയാണ് കോട്ടയത്ത് എത്തുന്നത്. ഇൻഡ്യൻ ആർമിയുടെ എഞ്ചിനീയറിംഗ് വിഭാഗമായ മദ്രാസ് എഞ്ചിനിയറിംഗ് ഗ്രൂപ്പിലെ 15 മത് യൂണിറ്റിലെ 16 ജവാന്മാരാണ് സൈക്കിൾ യാത്രയുമായി എത്തുന്നത്.

സൈനികരും പൊതുജനങ്ങളുമായുള്ള ബന്ധം ഊട്ടി ഉറപ്പിക്കുക, സ്കൂൾ കോളജ് വിദ്യാർത്ഥികളെ സൈനിക സേവനം ചെയ്യേണ്ട ആവശ്യകതയെക്കുറിച്ചു ബോധവാന്മാരാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സൈനികർ സൈക്കിൾ സാഹസിക യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ, ബ്രിഗേഡിയർ സുനിൽകുമാർ, നിഷാ സ്നേഹക്കൂട്, അനുരാജ് ബി കെ, ക്യാപ്റ്റൻ പഞ്ചൽ, രജനി സന്തോഷ്, എബി ജെ ജോസ് തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് സൈനികർക്കു പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണ പൊതിയും നൽകി ആലുവായ്ക്ക് യാത്രയാക്കും.