Latest News
Loading...

വാഗമണ്‍ റൂട്ടില്‍ കാര്‍ കത്തി നശിച്ചു


ഈരാറ്റുപേട്ട വാഗമണ്‍ റൂട്ടില്‍ കാറിന് തീപിടിച്ചു. വെള്ളികുളം അഞ്ചാംമൈലിന് സമീപമാണ് അപകടമുണ്ടായത്. ആര്‍ക്കും പരിക്കില്ല.


ഇന്നുച്ചയോടെയാണ് സംഭവം. കയറ്റം കയറി വരികയായിരുന്ന വാഹനത്തിന്റെ ടയറിലാണ് ആദ്യം തീ പടര്‍ന്നത്. പുക ഉയരുന്നത് കണ്ടതോടെ യാത്രക്കാര്‍ വാഹനം സൈഡിലൊതുക്കി പുറത്തിറങ്ങി രക്ഷപെട്ടു.


ഉള്ളിലേയ്ക്ക് തീ പടര്‍ന്നതോടെ കനത്ത പുകത പ്രദേശമാകെ വ്യാപിച്ചു. ഇരുവശത്തേയ്ക്കും ഗതാഗതവും മുടങ്ങി. ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.