Latest News
Loading...

മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ 56- മത് വാർഷികം ആഘോഷിച്ചു



ഈരാറ്റുപേട്ട  മുസ്ലിം ഗേൾസ് ഹയർസെക്കണ്ടറി സ്‌കൂളിന്റെ 56 mw മത് വാർഷിക ആഘോഷവും യാത്രയയപ്പും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കോട്ടയw   അഡിഷണൽ പോലീസ് സൂപ്രണ്ട് ശ്രീ എ നസീം സമ്മേളനം ഉത്ഘാടനം ചെയ്തു. ഈരാറ്റുപേട്ട നഗരസഭാ ചെയർമാൻ വി എം സിറാജ് മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസ്,  സ്‌കൂൾ മാനേജർ പ്രൊഫ. എം കെ ഫരീദ് എം.ഇ.ടി സെക്രട്ടറി ഇ മുഹമ്മദ് പ്രിൻസിപ്പൽ മിനി അഗസ്റ്റിൻ ഹെഡ്മിസ്ട്രസ് വി എൻ ശ്രീദേവി തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ഐഎസ്ആർഒ   സീനിയർ ടെക്‌നിഷ്യനും സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീമതിഅംബിക ദേവി ജി.എസ്.എൽ.വി യുടെ ഒരു മാതൃക സ്‌കൂളിന് ഉപഹാരമായി സമർപ്പിച്ചു. സ്‌കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അദ്ധ്യാപകരായ ഉമാ ആർജാസ്മിൻ  വി എസ്സാറാ ഉമ്മ .എം.ടി,  രാജലക്ഷ്മി വികെ ,  ഐഷ ബീവി സി.എ,  ലളിതസി  തുടങ്ങിയവർക്കുള്ള യാത്രയയപ്പും നൽകി. 


പി.ടി.എ പ്രസിഡന്റ് ബീമാ നാസർ അധ്യാപക പ്രതിനിധികളായ അരുണബിടെസിമോൾമാത്യു പികെ സോഫി,        ഇ.വി ശ്രീജ,  കെ.എം ജാഫർ സ്‌കൂൾ ലീഡർ സൂര്യ ഭാമ പി.എ,  ഡെപ്യൂട്ടി ലീഡർ അഫ്ന നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.