Latest News
Loading...

മകളുടെ വിവാഹത്തിന് 3 പേര്‍ക്കുകൂടി ജീവിതമൊരുക്കി അനില്‍കുമാര്‍


വിവാഹങ്ങള്‍ ആഢംബരവും ധൂര്ത്തും നിറയുമ്പോള്‍ വേറിട്ടൊരു മാതൃക പാലായില്‍ നിന്നും. സ്വന്തം മകളുടെ വിവാഹത്തിനൊപ്പം മറ്റ് 3 പേരുടെ കൂടെ വിവാഹം നടത്തി മാതൃകയായി മാറുകയാണ് പാലാ കടയം കൊണ്ടുപറമ്പില്‍ അനില്‍കുമാറും കുടുംബവും. വിവാഹ ചടങ്ങുകളില്‍ അനുഗ്രഹാശംസകളുമായി ഒരു നാട് മുഴുവനെത്തി. ചേര്‍പ്പുങ്കലിലെ സ്വകാര്യ ഓഡിറ്റോറിയത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍.


മീനച്ചില്‍ കൊണ്ടൂപ്പറമ്പില്‍ പി.കെ.അനില്‍കുമാറിന്റെയും ഷീജയുടേയും ഏകമകള്‍ പാര്‍വ്വതിയുടെ വിവാഹമായിരുന്നു ഇന്ന് നടന്നത്. മകളുടെ വിവാഹത്തിന് ഏറെ നാള്‍ മുന്‍പ്തന്നെ അനില്‍കുമാര്‍ മനസില്‍ കുറിച്ചതായിരുന്നു ഇങ്ങനൊരു ചടങ്ങ്. തന്റെ മകളുടെ വിവാഹദിവസം മറ്റൊരാളുടെ വിവാഹം കൂടി നടത്തണമെന്നായിരുന്നു ആഗ്രഹമെങ്കിലും മൂന്ന് പേര്‍ക്ക് ജീവിതമൊരുക്കാനായതിന്റെ സന്തോഷത്തിലാണ് അനില്‍കുമാര്‍.

വിവാഹചടങ്ങുകളില്‍ അനില്‍കുമാറിന്റെ നാട്ടുകാര്‍ക്കൊപ്പം മൂന്ന് വധൂവരന്‍മാരുടെ ബന്ധുക്കളുമടക്കം നിരവധി പേരാണെത്തിയത്.