Latest News
Loading...

പൂഞ്ഞാര്‍- പെരിങ്ങുളം , ഈരാറ്റുപേട്ട- പനച്ചികപ്പാറ റോഡ് ഉദ്ഘാടനം 22-ന്



ആധുനിക നിലവാരത്തില്‍  നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പൂഞ്ഞാര്‍- പെരിങ്ങുളം റോഡിന്റെയും ഈരാറ്റുപേട്ട- പനച്ചിക്കപ്പാറ റോഡിന്റെയും ഉദ്ഘാടനം ഈ മാസം 22-ന് (ശനി) ബഹു. പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന് പി.സി.ജോര്‍ജ്ജ് എം.എല്‍.എ. അറിയിച്ചു. പെരിങ്ങുളത്ത് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പി.സി.ജോര്‍ജ്ജ് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും.


ചടങ്ങില്‍ ത്രിതലപഞ്ചായത്തു ജനപ്രതിനിധികള്‍, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍  ഹൈവേയുടെ ഭാഗമായ ഈരാറ്റുപേട്ട- പനച്ചികപാറ റോഡിന്റെ നവീകരണം 1.68 കോടി രൂപ ചിലവിലാണ് പൂര്‍ത്തികരിച്ചിട്ടുള്ളത്. 3.70 കോടി ചിലവിട്ടാണ് പൂഞ്ഞാര്‍- പെരിങ്ങുളം റോഡ് നവീകരണം നടത്തിയിരിക്കുന്നത്. ബി.എം, ബി.സി. നിലവാരത്തിലാണ് റോഡിന്റെ ടാറിംഗ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.