Latest News
Loading...

കൊല്ലപ്പള്ളി വോളി 2020 വെള്ളിയാഴ് മുതൽ


എവർഗ്രീൻ ആർട്ട്സ് ആൻഡ് സ്പോർട്ട് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കൊല്ലപ്പള്ളി വോളി 2020 , 21ന് കൊല്ലപ്പള്ളിയിലെ പഞ്ചായത്ത് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്യും.

ഒന്നാം സ്ഥാനം നേടുന്ന ടീമിന് 50001 രൂപയും കെ ജെ ജോർജ് കരീക്കുന്നേൽ മെമ്മോറിയൽ എവർറോളിംഗ് ട്രോഫിയും രണ്ടാം സ്ഥാനം നേടുന്ന ടീമിന് 40001 രൂപയും കെ എം മൈക്കിൾ കലവനാൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും നൽകും. 

21-ന് വിസിബ് സാരഥി കെ സി തങ്കച്ചനെ ആദരിക്കും. 


വിസിബ് കൊടുമ്പിടി, പുലരി എർത്ത് മൂവേഴ്സ് കൊല്ലപ്പള്ളി, ആർപാമറ്റം ഹീറോസ് തൊടുപുഴ, കസ്ക് കാരിക്കോട് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. 24-ന് ഫൈനൽ മത്സരം നടക്കുമെന്ന് രക്ഷാധികാരി ജെറി ജോസ്, ഭാരവാഹികളായ കുര്യാക്കോസ് ജോസഫ്, സാജു കെ എം, ജെയ്മോൻ സെബാസ്റ്റ്യൻ എന്നിവർ അറിയിച്ചു