പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യുക, പൗരത്വ പട്ടിക ബഹിഷ്‌ക്കരിക്കുക എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ഈരാറ്റുപേട്ടയിലെ വിവിധ വനിതാ സംഘടകളുടെ കൂട്ടായ്മയായ ഈരാറ്റുപേട്ട വിമന്‍സ് കലക്റ്റീവിന്റെ നേതൃത്വത്തില്‍ പ്രതിഷേധറാലി നടത്തി.
ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് എം.ഇ.എസ് ജംഗ്ഷനില്‍ നിന്നാരംഭിച്ച റാലി തെക്കേക്കര ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.
ആള്‍ ഇന്ത്യ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗം എ എസ്.സൈനബ പൊതുസമ്മേളനം ഉത്ഘാടനം ചെയ്തു. പ്രമുഖ ആക്ടിവിസ്റ്റും പ്രഭാഷകയുമായ ശ്രീജ നെയ്യാറ്റിന്‍കര മുഖ്യ പ്രഭാഷണം നടത്തി.
വിമന്‍സ് കളക്റ്റീവ് പ്രസിഡന്റ് സോഫി ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ബല്‍ക്കിസ് നവാസ്, നജീബ വി.എച്ച്, ബുഷ്‌റ നൗഫല്‍, നെക്‌സി സുനീര്‍, ഷൈബ കെബീര്‍ എന്നിവര്‍ സംസാരിച്ചു.