പാലാ വലവൂരില്‍ തെരുവുനായ ശല്യം രൂക്ഷമായി. 14-ാം വാര്‍ഡില്‍ രണ്ടാഴ്ചയിലധികമായി നായശല്യം മൂലം പൊറുതിമുട്ടിരിക്കുകയാണ് മനുഷ്യരും മൃഗങ്ങളും. കഴിഞ്ഞദിവസം മൂന്ന് ആടുകളെയാണ് നായ്ക്കള്‍ കടിച്ചുകൊന്നത്.
പൊന്നത്ത് ജോര്‍ജ്ജ് അഗസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആടുകളാണ് നായ്ക്കളുടെ കടിയേറ്റ് ചത്തത്. സമീപവാസിയായ വീട്ടമ്മ ആടുകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നായ്ക്കള്‍ ഇവരെയും ആക്രമിക്കാന്‍ ഒരുങ്ങിയതോടെ ഇവര്‍ ഓടിരക്ഷപെടുകയായിരുന്നു.
വളര്‍ച്ചയെത്തിയ 3 ആടുകളാണ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 25000 ത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. നായ്ക്കളില്‍ നിന്നും മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.