Latest News
Loading...

ശുചിത്വ സന്ദേശ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു


മൂന്നിലവ് ഗ്രാമപഞ്ചായത്തിൽ ഹരിത കേരള മിഷന്റ ഭാഗമായി ശുചിത്വ സന്ദേശ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ ജനങ്ങളിലും ദേശീയ ഹരിത ട്രൈബുണൽ ഉത്തരവ് നടപ്പാക്കുന്നതിന് പ്ലാസ്റ്റിക് നിരോധനവും ആയി സർക്കാർ നിർദേശങ്ങൾ നടപ്പിലാക്കുന്നതിനും പൊതു ജനങ്ങളിൽ വ്യാപക ബോധവൽക്കരണം നടത്തുന്നതിനും ആയിട്ടാണ് ശുചിത്വ സന്ദശ റാലി നടത്തിയത്.

മൂന്നിലവ് സഹകരണ ബാങ്ക് ജംഗ്ഷൻ നിന്നും ആരംഭിച്ച റാലി  മൂന്നിലവ് ടൗൺ ചുറ്റി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിൽ സമാപിച്ചു.    ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌  മേരിക്കുട്ടി ജോര്‍ജ്ജ് ശുചിത്വ സന്ദേശം നല്‍കി ഉത്ഘാടനം ചെയ്തു.  വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ശുചിത്വ സന്ദേശറാലിയിൽ ഹരിത കേരള മിഷൻ പ്രതിനിധി അൻഷാദ് ഇസ്മായില്‍,  ഹരിത സഹായ സ്ഥാപനം  പ്രതിനിധി സജിത്ത് വർമ്മ,  ഹരിത കർമ സേന അംഗങ്ങൾ, വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ സ്‌കൗട്ട് NCC  കേഡറ്റുകൾ, വ്യാപാരി വ്യാസായി പ്രതിനിധികൾ, രാഷ്ട്രീയ സാംസകാരിക സംഘടന പ്രതിനിധികൾ, ഗ്രാമപഞ്ചായത്തിലെ വിവിധ സർക്കാർ ഓഫീസിലെ ജീവനക്കാർ എന്നിവരും പങ്കെടുത്തു.         

പ്ലാസ്റ്റിക്‌ നിരോധനവും ആയി ബന്ധപ്പെട്ട സർക്കാർ നിർദേശം പൂർണമായും പാലിക്കുന്നതിന് തുടർ പ്രവർത്തനങ്ങളായി വിവിധ ഘട്ടങ്ങളിലായി താഴെ പറയുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു.

 (1) എല്ലാ വാർഡുകളിലും പൊതു ശുചീകരണം
 (2) ബോധവൽക്കരണ ക്ലാസുകൾ നടത്തുക
 (3) ശുചിത്വ ഗ്രാമ സഭകൾ സംഘടിപ്പിക്കുക
 (4)മൈക്ക്‌ അനൗൺസ് മെന്റ് നടത്തുക.