പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഈരാറ്റുപേട്ടയിലെ വിദ്യാര്‍ത്ഥിസമൂഹം ഒന്നടങ്കം അണിനിരക്കുന്ന പൗരത്വ സംരക്ഷണ റാലി ഇന്ന് ഈരാറ്റുപേട്ടയില്‍ നടക്കും. ഉച്ചകഴിഞ്ഞ് 3 മണിക്ക് പി എം സി ജംഗ്ഷനില്‍ നിന്നാരംഭിക്കുന്ന റാലി പ്രൈവറ്റ് ബസ്റ്റാന്റ് സെന്‍ട്രല്‍ ജംഗ്ഷന്‍ മുട്ടംകവല ചുറ്റി കെ എസ് ആര്‍ ടി സി ചേന്നാട് കവല വഴി ഹയാത്തുദ്ദീന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിക്കും.
സമാപന സമ്മേളനം ഫാ മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ഡല്‍ഹി ജാമിയ മില്ലിയ്യ വിദ്യാര്‍ത്ഥികളായ ഫായിസ, അന്‍സിന എന്നിവര്‍ സംസാരിക്കും. നഗരസഭ ചെയര്‍മാന്‍ വി എം സിറാജും 27 കൗണ്‍സിലര്‍മാരും റാലിക്ക് നേതൃത്വം നല്‍കും.
എല്ലാ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും യുവജനങ്ങളും ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുമെന്നത് പ്രത്യേകതയാണ്.