Latest News
Loading...

ഈരാറ്റുപേട്ട നഗരസഭയുടെ മെഗാ മെഡിക്കൽ ക്യാമ്പ്



തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിന്റെ സഹകരണത്തോടെ ഈരാറ്റുപേട്ട നഗരസഭ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നടയ്ക്കൽ ബറക്കാത്ത് മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ക്യാമ്പ് ലോക പ്രശസ്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനും ആർട്ട്ഫീഷ്യൽ ഹാർട്ട് സെന്റർ ചെയർമാനുമായ ഡോ മൂസക്കുഞ്ഞി ഉദ്ഘാടനം ചെയ്തു.


നഗരസഭ ചെയർമാൻ വി എം സിറാജ് അദ്ധ്യക്ഷത വഹിച്ചു. 12 വിഭാഗങ്ങളിലായി നാൽപതോളം ഡോക്ടർമാർ ക്യാമ്പിന് നേതൃത്വം നൽകി. ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ശ്വാസകോശരോഗ വിഭാഗം, ത്വക്ക് രോഗ വിഭാഗം, മനോരോഗ വിഭാഗം, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ഇ എൻ ടി, പ്രസവ സ്ത്രീ രോഗവിഭാഗം, ദന്ത ചികിത്സാ വിഭാഗം എന്നീ ഡിപ്പാർട്ട്മെൻറുകൾ ക്യാമ്പിലുണ്ടായിരുന്നു.


ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു.


നഗരസഭാ ചെയർമാൻ വി എം സിറാജ്, വൈസ് ചെയർപേഴ്സൺ ബൾക്കിസ് നവാസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ നിസാർ കുർബാനി, പി എച്ച് ഹസീബ് , മുഹമ്മദ് നസീർ മൗലവി, ടി.എം റഷീദ്, മറ്റ് കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു. ആയിരത്തോളം പേർ ക്യാമ്പിൽ പങ്കെടുത്തു.