Latest News
Loading...

പുതുവര്‍ഷത്തില്‍ അടുക്കളയില്‍ ആദ്യപ്രഹരം. ഗ്യാസ് വില കൂട്ടി



സംസ്ഥാനത്ത് പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികളുടെ പുതുവര്‍ഷസമ്മാനം. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 19.50 രൂപയും വാണിജ്യ സിലിണ്ടറുകള്‍ക്ക് 28.50 രൂപയുമാണ് വര്‍ധിച്ചത്. 

തുടര്‍ച്ചയായ അഞ്ചാം മാസമാണ് എല്‍പിജി സിലിണ്ടറുകള്‍ക്ക് എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കുന്നത്.  മാസാവസാനം നടത്തിയ അവലോകനയോഗത്തിലാണ് വിലവര്‍ധനവിന് തീരുമാനമെടുത്തത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയിലുള്ള മാറ്റമാണ് വില കൂട്ടാന്‍ കാരണമെന്നാണ് വിശദീകരണം. 

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കണം. 685 രൂപ ഗാര്‍ഹിക സിലിണ്ടറിന് നല്‍കിയിരുന്ന ഉപഭോക്താവ് ഇനി 704 രൂപ നല്‍കണം. 1,213 രൂപയായിരുന്ന വാണിജ്യ സിലിണ്ടറുകള്‍ക്ക് ഇനി 1,241 രൂപയാണ് നല്‍കേണ്ടത്. 

സബ്‌സിഡി നല്‍കുന്നതിനാല്‍ ബാധിക്കില്ലെന്നാണ് കമ്പനികള്‍ വാദിക്കുന്നതെങ്കിലും ജിഎസ്ടി നിരക്ക് നല്‍കേണ്ടത് ഉപഭോക്താക്കളെ ബാധിക്കും.