മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി കേരളത്തിലെത്തി. നെടുമ്പാശേരിയിലെത്തിയ അദ്ദേഹം റോഡുമാര്‍ഗം തേക്കടിയിലേയ്ക്കാണ് പോകുക. പന്ത്രണ്ടരയോടെ പാലായിലെത്തിയ അദ്ദേഹം പൈക വഴി എലിക്കുളത്തുള്ള സ്വകാര്യ റിസോര്‍ട്ടിലെത്തി.
ഇവിടെ ഉച്ചഭക്ഷണത്തിന് ശേഷമാകും തേക്കടിയിലേയ്ക്ക് പോവുക. ഉന്നതസുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്ന അദ്ദേഹത്തെ വന്‍പോലീസ് സംഘവും അനുഗമിക്കുന്നുണ്ട്.