Latest News
Loading...

ലൈഫ് പദ്ധതി ജീവിത നിലവാരം ഉയർത്തും: മാണി സി കാപ്പൻ


പാലാ: ഗുണഭോക്താക്കളുടെ ജീവിതനിലവാരം ഉയർത്താനാണ് ലൈഫ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. പാലാ നഗരസഭയിൽ നടപ്പാക്കുന്ന ലൈഫ് - പിഎംഎവൈ പദ്ധതിയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ സംഗമവും അദാലത്തും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുനിസിപ്പൽ ചെയർപേഴ്സൺ മേരി ഡൊമിനിക് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോർജ്കുട്ടി ചെറുവള്ളിൽ, പ്രതിപക്ഷ നേതാവ് റോയി ഫ്രാൻസീസ്, ഹെൽത്ത് സൂപ്പർവൈസർ എം പി മുകുന്ദൻ എന്നിവർ പ്രസംഗിച്ചു.