രാഷ്ട്രപിതാവ് ഗാന്ധിജിയുടെ എഴുപതി രണ്ടാം രക്തസാക്ഷിത്വ ദിനം കോൺഗ്രസ് കുന്നോന്നി വാർഡ് കമ്മറ്റി ആചരിച്ചു. രാവിലെ 7.30 ന് കുന്നോന്നി കമ്പനി ജംഗ്‌ഷനിൽ ഗാന്ധിജിയുടെ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും തുടർന്ന് പ്രവർത്തകർ ദേശ സ്നേഹ പ്രതിജ്ഞയെടുത്തു.
പരിപാടികൾക്ക് ഡി.സി.സി മെംബർ ജോർജ് സെബാസ്റ്റ്യൻ, എ.ഐ.യു.ഡബ്ല്യു.സി മണ്ഡലം പ്രസിഡന്റ് സജി പാറടിയിൽ, കോൺഗ്രസ് വാർഡ് പ്രസിഡന്റ് ജോ ജോ വാളിപ്ലാക്കൽ, ജോസ് ഇളംതുരുത്തി, ഐ.എൻ.ടി.യു.സി വാർഡ് കൺവീനർ ബിനോയി ജോസഫ്, അനീഷ് കീച്ചേരി, ജിമ്മി ജോസഫ്, ഷാജൻ പുത്തൻപുര, അഗസ്റ്റിൻ തോമസ്, എം.ജെ ചാണ്ടി തുടങ്ങിയവർ നേതൃത്വം നല്കി.