പാലാ ടൗണില്‍ ചവറുകൂനയ്ക്ക് തീപിടിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ ളാലം തോട്ടില്‍ ചപ്പുചവറുകള്‍ക്ക് തീ പടര്‍ന്നത്. തോട്ടിലായതിനാല്‍ മറ്റ നാശനഷ്ടങ്ങളില്ല.
ആറ്റില്‍ നിക്ഷേപിച്ചിരുന്ന പേപ്പര്‍ അടക്കമുള്ള മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. ആരെങ്കിലും ഉപേക്ഷിച്ച സീഗരറ്റ് കുറ്റിയില്‍ നിന്നാവാം തീ പടര്‍ന്നതെന്ന് കരുതുന്നു. പരിസരമാകെ പുക നിറഞ്ഞതോടെ പാലാ ഫയര്‍ഫോഴ്‌സ് എത്തി വെള്ളമൊഴിച്ച് തീ കെടുത്തി.
റിവര്‍വ്യൂ റോഡിനോട് ചേര്‍ന്നുള്ള തോട്ടില്‍ നിന്നും ഉയര്‍ന്ന പുക ബസ്റ്റാന്‍ഡിലും പരിസരത്തും ആകെ നിറഞ്ഞതോടെ യാത്രക്കാര്‍ ബുദ്ധിമുട്ടി.