Latest News
Loading...

ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ പാതയോര ശുചീകരണം നടത്തി


ഈരാറ്റുപേട്ട മുന്‍സിപ്പാലിറ്റിയില്‍ ശുചിത്വ മിഷന്‍റെ ഭാഗമായി പാതയോര ശുചീകരണം നടത്തി.ഹരിത കര്‍മ സേനാ അംഗങ്ങള്‍,എം.ജി.എച്ച്.എസ് ലെ എസ്.പി.സി അംഗങ്ങള്‍,മുന്‍സിപ്പാലിറ്റി കണ്ടിജന്‍റ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്ത ശുചീകരണ പരിപാടികള്‍ ആരോഗ്യ സ്സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍  പി എച്ച്  ഹസീബ്  അധ്യക്ഷത വഹിക്കുകയും വൈസ് ചെയര്‍പേഴ്സണ്‍  ബല്‍ക്കീസ് നവാസ് ഉത്ഘാടനം ചെയ്യുകയും ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ പി വി നാസര്‍ ,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശ്രീ ബിനോയി ബി.ജി,ഹരിത കേരളം മിഷന്‍ പ്രതിനിധി അന്‍ഷാദ് ഇസ്മായില്‍   എന്നിവര്‍ ആശംസകള്‍ അർപ്പിച്ചു.


എം ഇ എസ് കവലയില്‍ നിന്നും ആരംഭിച്ച ശുചീകരണം വാഗമണ്‍ റോഡിനിരുവശവും ഒരു കിലോമീറ്റര്‍ ദൂരം ശുചീകരണം നടത്തുകയും ഹയര്‍സെക്കന്‍ററി സ്കൂളിന് സമീപം കാടു കേറി കിടന്ന നടപ്പാത വീണ്ടെടുക്കുകയും  ചെയ്തു. നടപ്പാതകള്‍ കൈയ്യേറി കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് നിയമ നടപടികള്‍ സ്വീകരിക്കുമെന്ന താക്കീത് നല്‍കുകയും ചെയ്തു.ജെ എച്ച് ഐ മാരായ  ബിനീഷ് സി, ശ്രുതി എം, ഹരിത സഹായ സ്ഥാപനം പ്രതിനിധികളായ  ഷീബ രമേശ് , ജസ്റ്റിന്‍ തോമസ്  എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. രാവിലെ 8 മണിക്ക് ആരംഭിച്ച ശുചീകരണം 12 മണിയോടെ പൂര്‍ത്തിയാക്കി.