Latest News
Loading...

രക്തദാന സന്ദേശ ടൂവീലർ റാലി നാളെ


 യുവജനങ്ങളിൽ രക്തദാനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പും സംസ്ഥാന എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയും പാലാ ബ്ലഡ് ഫോറവും കുറവിലങ്ങാട് ദേവമാതാ കോളേജ് NCC യൂണിറ്റും ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ് NCC യൂണിറ്റും ചേർന്ന് നാളെ  ടൂ വീലർ റാലി നടത്തും.

 ബുധനാഴ്ച രാവിലെ 9.15ന് ദേവമാതാ കോളേജ് അങ്കണത്തിൽ നിന്നും ആരംഭിച്ച് ഉഴവൂർ -രാമപുരം -കൊല്ലപ്പള്ളി - ഈരാറ്റുപേട്ട - ഭരണങ്ങാനം - പൈക വഴി പാലായിൽ സമാപിക്കും.

പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റവും NCC ഓഫീസർ ക്യാപ്റ്റൻ സതീഷ് തോമസും ചേർന്ന് നയിക്കുന്ന റാലി ശ്രീ. മോൻസ് ജോസഫ് MLA പ്ളാഗ് ഓഫ് ചെയ്യും പ്രിൻസിപ്പൾ ഡോ. ജോജോ കെ ജോസഫ് , ജില്ലാ ടിബി ഓഫീസർ ഡോ. ട്വിങ്കിൾ പ്രഭാകരൻ, ജില്ലാ മാസ്സ് മീഡിയാ ഓഫീസർ ഡോമി ജെ, ഫാ ജോസഫ് ആലഞ്ചേരി, രാജേഷ് കുര്യനാട്, ഡോ.പി. ഡി ജോർജ്, പ്രെഫ.സുനിൽ തോമസ്, സാബു അബ്രാഹം, സജി വട്ടക്കാനാൽ, ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ പ്ലാക്കണ്ണി എന്നിവർ പ്രസംഗിക്കും.വൈകുന്നേരം 3.30 ന് ളാലം ജംഗ്ഷനിൽ ചേരുന്ന സമാപന സമ്മേളനം പാലാDySP ഷാജിമോൻ ജോസഫ് ഉദ്ഘാടനം ചെയ്യും ഷിബു തെക്കേമറ്റം അദ്ധ്യക്ഷത വഹിക്കും SHO സുരേഷ് VA, CRO ബിനോയി തോമസ്, കെ ആർ സൂരജ് , ബാബു കെ ആർ, അഡ്വ.സിബി തകിടിയേൽ, ഷാജി മാത്യു, നെൽസൺ ഡാന്റെ, കെ.സി തങ്കച്ചൻ, സ്ഥിതപ്രജ്ഞൻ, റഫീക് അമ്പഴത്തിനാൽ, ആർ അശോകൻ എന്നിവർ പ്രസംഗിക്കും .