Latest News
Loading...

വിലങ്ങുപാറയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു


ഭരണങ്ങാനം ഇടമറ്റം റോഡില്‍ വിലങ്ങുപാറ യ്ക്ക് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം പുതുപ്പള്ളി സ്വദേശി എള്ളുകാലായില്‍ രാധാകൃഷ്ണന്റെ മകന്‍ വിഷ്ണു (23) ആണ് മരിച്ചത്. 



അപകടത്തില്‍ വിഷ്ണുവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും പരിക്കേറ്റു. മീനടം കുര്യക്കാട്ട് അരുണിനാണ് പരിക്ക്. ഇരുവരും വാഗമണ്ണില്‍ പോയി മടങ്ങി വരുന്ന വഴിയായിരുന്നു അപകടം.