Latest News
Loading...

ഇല്ലിക്കൽ കല്ലിൽ പോയി മടങ്ങിയ യുവാക്കൾ അപകടത്തിൽ പെട്ടു l


 ഇല്ലിക്കൽ കല്ലിൽ വിനോദസഞ്ചാരത്തിന് പോയി മടങ്ങിയ യുവാക്കൾക്ക് ബൈക്കപകടത്തിൽ പരുക്കേറ്റു. കൊട്ടാരക്കര പുത്തൻവീട്ടിൽ ആദർശ് (23), കാക്കനാട് പാലച്ചുവട് ചോലക്കാട്ട് സജിത് (37) എന്നിവർക്കാണ് പരുക്കേറ്റത്.

 ബുധനാഴ്ച വൈകിട്ട് എട്ട് മണിയോടെ മങ്കൊമ്പ് കൊടികൊത്തിയാനി വളവിലാണ് അപകടമുണ്ടായത്. റോഡിലെ ഹമ്പിൽ കയറി നിയന്ത്രണം വിട്ട ബൈക്ക് 20 അടിയോളം താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു.

ഈരാറ്റുപേട്ട അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് ഇരുവരെയും റോഡിലെത്തിച്ചത്. ആദർശിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലും സജിതിനെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.