പൂഞ്ഞാറില്‍ എ.ടി.എം കൗണ്ടറിന്റെ ഗ്ലാസ് തകര്‍ന്നുവീണ് പണമെടുക്കാനെത്തിയ ആള്‍ക്ക് പരിക്ക്. പൂഞ്ഞാര്‍ തെക്കേക്കരയില്‍ പെട്രോള്‍ പമ്പിനു എതിര്‍ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്ക് എ ടി എം കൗണ്ടറിന്റെ ഗ്ലാസാണ് അടര്‍ന്നു വീണത്. പനച്ചിപ്പാറ ഇല്ലത്താഴത്തു വേണുക്കുട്ട(52)ന് അപകടത്തില്‍ പരിക്കേറ്റു.
ഇന്ന് ഉച്ചയോടെ ആണ് അപകടം. ഗ്ലാസ് വീണ് കയ്യിലും കാലിലും മുറിവ് പറ്റിയ വേണുക്കുട്ടന്‍ ഭരണങ്ങാനത്തു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കയ്യില്‍ എട്ടു തുന്നലും, കാലില്‍ നാലു തുന്നലും ഉണ്ട്.കൂടാതെ കാലിലെ ഞരമ്പ് മുറിഞ്ഞിട്ടുമുണ്ട്.