Latest News
Loading...

പാഠം ഒന്ന് പ്രകൃതിയിലേയ്ക്ക് മടക്കം; അരുണാപുരം ഗവ. എല്‍പി സ്‌കൂള്‍


104 വര്‍ഷം പഴക്കമുള്ള അരുണാപുരം ഗവ. എല്‍പി സ്‌കൂള്‍, പ്രകൃതിയോട് ചേര്‍ന്നുള്‌ല ജീവിതശൈലിയ്ക്ക് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നു. ഇതിന്റെ ഭാഗമായി സ്‌കൂള്‍ പരിസരത്ത് പച്ചക്കറി കൃഷി ആരംഭിച്ചു.

പാളത്തൊപ്പി ധരിച്ചാണ് കുട്ടികള്‍ വെയിലിനെ നേരിടുന്നത്. ചെടികള്‍ നനയ്ക്കാന്‍ പാളയും ചിരട്ടയും. കളിസമയങ്ങളില്‍ ഓലപ്പന്തുകളും കുട്ടികള്‍ ഉപയോഗിക്കുന്നുണ്ട്. 



ഈറ്റകൊണ്ടുള്ള പെന്‍ സ്റ്റാന്‍ഡും ചിരട്ട ഉപയോഗിച്ചുള്ള പൂക്കൂടയും കുട്ടികള്‍ക്ക് സുപരിചിതമാണ്. പ്ലാസ്റ്റിക്കിനെ പൂര്‍ണമായും സ്‌കൂള്‍ പരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള ശ്രമത്തിലാണ്. സ്‌കൂള്‍ കാമ്പസിനെ പ്രകൃതിപഠന പുസ്തകമാക്കാനുള്ള പരിശ്രമത്തിലാണ് അധ്യാപകരും രക്ഷിതാക്കളും. 



I.E.D.C. റിസോഴ്‌സ് ടീച്ചരായ ലിസമ്മ ജോസഫാണ് പരിപാടിയ്ക്ക് ചുക്കാന്‍ പിടിക്കുന്നത്. ഹെഡ്മാസ്റ്റര്‍ ഷിബുമോന്‍ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ അധ്യാപകരായ ജസി തോമസ്, ഷൈനി, രജ്ഞിത, ഷീജ എന്നിവരും പിടിഎ പ്രസിഡന്റ് ബെന്നി പി.കെ എന്നിവരും സഹകരണങ്ങളും നിര്‍ദേശങ്ങളുമായി ഒപ്പമുണ്ട്.