Latest News
Loading...

വാഹനം ഇടിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു




ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. രാമപുരം പുത്തന്‍പുരയ്ക്കല്‍ രാജന്‍(അഗസ്റ്റിന്‍ - 52) ആണ് മരണമടഞ്ഞത്.  കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ  ചികിത്സയിലിരിക്കയാണ്  മരണം സംഭവിച്ചത്. 

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകിട്ട് 6.30 ന് രാമപുരം ഫെഡറല്‍ ബാങ്കിന് സമീപം വച്ചാണ് അപകടം നടന്നത്.  ശബരിമലയ്ക്ക്‌ പോയി തിരികെ വരുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്.   ഇടിച്ച വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. ഇടിയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ട രാജനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

ഭാര്യ ജോമ(അനിത) രാമപുരം പരവന്‍പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: നന്ദു, അനന്ദു. സംസ്‌കാരം നാളെ (04-01-2020) 1.30 ന് രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന പള്ളി സെമിത്തേരിയിൽ.