Latest News
Loading...

ആന ഇടഞ്ഞ് ഓടിയത് 4 കിലോമീറ്ററോളം


ഭരണങ്ങാനം മേലമ്പാറയിൽ ഇടഞ്ഞ ആന മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. അമ്പാറ ബാങ്കിന്റെ ഗെയിറ്റും ഗോഡൗണിന്റെ വാതിലും ആന തകർത്തു. പ്രവിത്താനം വേണാട്ട് മറ്റത്തിൽ ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്.


ഉച്ചയ്ക്ക് ഒന്നേ കലോടെയാണ് ആന ഉടഞ്ഞത്. കുളിപ്പിക്കുവാൻ ഇറക്കുന്നതിനിടയിൽ ഇടഞ്ഞ ആന പ്രധാന റോഡിലൂടെയും ഇടറോഡിലൂടെയും നാല്കിലോ മീറ്ററോളം ഓടി . ചുങ്കപുര പുരയിടത്തിൽ കയറിയ ആനയെ പിന്നീട് തളച്ചു. ഇടഞ്ഞോടുന്നതാനിടയിൽ ആന മേലമ്പാറ സർവ്വീസ് സഹകരണ ബാങ്കിന്റെ ഗെയിറ്റ് തകർത്തു. പിന്നിട് ഗോഡൗണിന്റെ വാതിലും ആന തകർത്തു. പുറകെ ഓടിയെത്തിയവർ അദ്ഭുതകരമായാണ് ആനയുടെ ആകമണത്തിൽ നിന്നും രക്ഷപെട്ടത്.


പുല്ലാട്ട് ജസ്റ്റിന്റെ പുകപുരയുടെ ഭിത്തിയും, കരിങ്കൽകെട്ടും, ആസ്ബസ്റ്റോസ് ഷിറ്റും ആ ന തകർത്തു. ഇടഞ്ഞ ആനയുടെ ദൃശ്യങ്ങൾ പകർത്താനെത്തിയ മാധ്യമ പ്രവർത്തകരെ ആനയുടമകൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചൂട് അസഹനീയമായതിനെ തുടർന്നാണ് ആനയിടഞ്ഞതെന്നണ് സൂചന. ഈ രാറ്റുപേട്ട പൊലീസും സ്ഥലത്തെത്തിയിരുന്നു.