Latest News
Loading...

തൊടുപുഴ റോഡിൽ അപകടത്തിൽ 2 പേർ മരിച്ചു.


തൊടുപുഴ പാലാ റോഡിൽ ഉണ്ടായ അപകടത്തിൽ 2 പേർ മരിച്ചു. ശബരി മലയിലേയ്ക്ക് പോയ തീർത്ഥാടകവാഹനം അല്ലാപ്പാറയ്ക്ക് സമീപം ചരക്കുലോറിയിലിടിച്ചായിരുന്നു അപകടം.


ലോറിയിലിടിച്ച ജീപ്പ് റോഡ് സൈഡിൽ സംസാരിച്ചു നിൽക്കുകയായിരുന്ന ലോട്ടറി വിൽപനക്കാരൻ കടനാട്  സ്വദേശി കല്ലിറുക്കിത്താഴെ ചന്ദ്രനെ ഇടിച്ചു തെറിപ്പിച്ചു. ഇയാൾ തൽക്ഷണം മരിച്ചു.


 തീർത്ഥാടക വാഹനത്തിലുണ്ടായിരുന്ന ആന്ദ്ര പ്രദേശ് അനന്തപൂർ സ്വദേശി രാജുവും അപകടത്തിൽ മരിച്ചു. റോഡ് സൈഡിൽ ചരക്കിറക്കുകയായിരുന്നു ലോറി. ശബരിമലയിലേക്ക് പോവുകയായിരുന്നു തീർത്ഥാടകർ.