Latest News
Loading...

കെ.സി (എം) സൈബർ വിംഗ് ന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ്‌ ആഘോഷവും കലണ്ടർ പ്രകാശനവും


പാലാ : കേരളാ കോൺഗ്രസ് (എം) പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗമായ കെ.സി (എം)  സൈബർ വിംഗ് ന്റെ  ആഭിമുഖ്യത്തിൽ ക്രിസ്തുമസ്‌ ആഘോഷവും കലണ്ടർ പ്രകാശനവും നടത്തി.

ഒരുമയുടെയും സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും മഹനീയമായ സന്ദേശം ആണ് ക്രിസ്തുമസ് നല്കുന്നതെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉത്ഘാടന സന്ദേശത്തിൽ പറഞ്ഞു. മാണിസാറിന്റെ പത്നി കുട്ടിയമ്മ പ്രവർത്തകരോടൊപ്പം കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കെടുത്തു. സോഷ്യൽ മീഡിയ കോർഡിനേറ്റർ ജയകൃഷ്ണൻ പുതിയേടത്ത്‌ അധ്യക്ഷത വഹിച്ചു. 

അഗസ്റ്റിൻ തേക്കുംകാട്ടിൽ, മനോജ് മറ്റമുണ്ട, ജെയ്‌സൺ മാന്തോട്ടം,  സാജൻ കുന്നത്ത്, മാത്തുക്കുട്ടി ഞായറുകുളം,  ഷിന്റോജ് ചേലത്തടം,  പ്രിൻസ് ജോസഫ്, അഖിൽ  ഉള്ളംപള്ളിൽ,  ഡോ. ബിപിൻ കെ. ജോസ്,  അഖിൽ ജോർജ്, ജ്യോതിസ്,  അഡ്വ. ജോബിൻ ജോളി, ജോർജ് സിവിൽസൺ, റിറ്റോ മേൽവെട്ടം, മാത്യൂസ് ജോയ്, ജസ്റ്റിൻ, ജിൻസ് കുളങ്ങര എന്നിവർ നേതൃത്വം നൽകി.