Latest News
Loading...

റോഡ് നവീകരണം വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവും കൂട്ടധര്‍ണയും


ഈരാറ്റുപേട്ട വാഗമണ്‍, മൂലമറ്റം പുള്ളിക്കാനം റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വാഗമണ്‍ യൂണിറ്റ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും കൂട്ടധര്‍ണയും നടത്തി. 



പ്രതിഷേധ പ്രകടനത്തിന് ശേഷം സൊസൈറ്റി കവലയില്‍ നടന്ന പ്രതിഷേധധര്‍ണ തോമസുകുട്ടി മുതുപുന്നയ്ക്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബി മധു അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അമീര്‍, എ.വാവച്ചന്‍, റോബിന്‍സണ്‍, എ.എസ് കൃഷ്ണന്‍കുട്ടി, വരദരാജന്‍, ശ്രീജിത്ത്, പ്രബാഷ്, ഫാദര്‍ സണ്ണി പറമ്പുകാട്ടില്‍, ഇല്യാസ് മൗലവി തുടങ്ങിയവര്‍ സംസാരിച്ചു.