തീക്കോയി മാർ മല അരുവിയിൽ തമിഴ് നാട് സ്വദേശിയായ ബി.ടെക് വിദ്യാർത്ഥി മുങ്ങിമരിച്ചു. കോയമ്പത്തൂർ സ്വദേശി ശ്രീഹർഷ സലുവാജി (20) ആണ് മരിച്ചത്.

ഇന്നലെ രാത്രി 11-നാണ് സംഘം കോയമ്പത്തൂരില്‍ നിന്നം പുറപ്പെട്ടത്. 53 അംഗ സംഘത്തില്‍ 12 പെണ്‍കുട്ടികളുമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കൊപ്പം അധ്യാപകര്‍ ഉണ്ടായിരുന്നില്ല. സംഘത്തിലെ 6 പേരാണ് മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയത്.
പുലര്‍ച്ചെയായതിനാല്‍ അരുവിയില്‍ വെള്ളത്തിന് അസഹനീയമായ തണുപ്പും ഉണ്ടായിരുന്നു. കൈകാല്‍ കുഴഞ്ഞ ശ്രീഹര്‍ഷ വെളളത്തില്‍ മുങ്ങി പോവുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കരയ്‌ക്കെത്തിച്ചത്. ഈരാറ്റുപേട്ട പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു.