Latest News
Loading...

അകലകുന്നത്ത് വോട്ട്കച്ചവടം നടന്നു: സജി മഞ്ഞക്കടമ്പിൽ



കോട്ടയം അകലകുന്നം പഞ്ചായത്ത് പൂവത്തിളപ്പ് വാർഡിൽ കഴിഞ്ഞ പഞ്ചായത്ത്  തെരഞ്ഞെടുപ്പിൽ 100ൽ പരം വോട്ട് LDF സ്ഥാനാർത്ഥിക്ക്   
ലഭിക്കുകയും, പാർലമെൻറ് തെരഞ്ഞെടുപ്പിൽ  LDFസ്ഥാനാർത്ഥി ആയിരുന്ന വി എൻ വാസവൻ 200 വോട്ട്നേടുകയും ചെയ്തപ്പോൾ ഈ തെരഞ്ഞെടുപ്പിൽ LDF ന് വെറും 29 വോട്ട് മാത്രം ലഭിച്ചതിന്റെ പിന്നിൽ  വോട്ട് കച്ചവടം നടന്നു എന്നതി തിന്റെ വ്യക്തമായ തെളിവാണെന്നും, LDF വോട്ട് എവിടെപ്പോയി എന്ന് CPM വെളിപ്പെടുത്തണമെന്നും, കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. 
     
  ജോസ് കെ മാണിപക്ഷം  ഇടതുപക്ഷത്തേയ്ക്ക് ചേക്കേറുവാനുള്ള ഗൂഡ നീക്കത്തിന്റെ ഭാഗമാണ് പുവത്തിളപ്പ് ഉപതെരഞ്ഞെടുപ്പ് ഫലമെന്നും സജി ആരോപിച്ചു.