Latest News
Loading...

'ഇനി ഞാനൊഴുകട്ടെ' പ്രവര്‍ത്തനങ്ങള്‍ക്ക് പൂഞ്ഞാര്‍ പഞ്ചായത്തില്‍ തുടക്കം



ഇനി ഞാനൊഴുകട്ടെ നീര്‍ച്ചാല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീനച്ചില്‍ സംരക്ഷണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പൂഞ്ഞാര്‍ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കാവുംകടവ് ശുചീകരിച്ചായിരുന്നു പദ്ധതി പ്രവര്‍ത്തനങ്ങള്‍. 



ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ്, സ്‌കൗട്ട് ആന്‍ഡ് ഡൈഡ്‌സ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ഹരിതകര്‍മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെആര്‍ മോഹനന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുൻ പ്രസിഡന്റും ശുചിത്വ പൂഞ്ഞാർ സുന്ദര പൂഞ്ഞാർ പദ്ധതിയുടെ കോർഡിനേറ്ററുമായ രമേഷ് ബി വെട്ടിമറ്റം സ്വാഗതം ആശംസിച്ചു. 



പരിപാടിയുടെ ഭാഗമായി പൂഞ്ഞാര്‍ ടൗണില്‍ നിന്നും കാവുംകടവിലേയ്ക്ക് സന്ദേശവിളംബര യാത്രയും സംഘടിപ്പിച്ചു. ജലാശയങ്ങളുടെയും നീരുറവകളുടെയും സംരക്ഷണവും ശുചീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 

ക്ഷേമകാര്യ ചെയര്‍പേഴ്‌സണ്‍ ഗീത നോബിള്‍, ജോഷി മൂഴിയാങ്കല്‍, സജിത് വര്‍മ, കോര്‍ഡിനേറ്റര്‍ അന്‍ഷാദ്, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, ആരോഗ്യകാര്യ ചെയര്‍മാന്‍ ഗോപകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.