ദേശീയ പൗരത്വ ഭേദഗതി ബിൽ റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ട മുസ്ലിം കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽആയിരങ്ങൾ പങ്കെടുത്ത ബഹുജന റാലി ഈ രാറ്റുപേട്ട നഗരസഭാ ചെയർമാൻ വി.എം.സിറാജ് റാലി ഉദ്ഘാടനം ചെയ്തു.വിവിധ മഹല്ല് ഇമാമിങ്ങളും സംഘടനാ നേതാക്കളും റാലിക്ക് നേതൃത്വം നൽകി. പുത്തൻ പളളി ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി പൊതു സമ്മേളന വേദിയായ മഞ്ചാടി തുരുത്തിൽ സമാപിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ ഉദ്ഘാടനം ചെയ്തു.കോ-ഓർഡിനേഷൻ കമ്മറ്റി ചെയർമാൻ കെ.എ.മുഹമ്മദ് നദീർ മൗലവി അധ്യക്ഷത വഹി ച്ചു. ജമാഅത്തെ ഇസ്ലാമി അസി.സെക്രട്ടറി സാദിഖ് ഉളിയിൽ ആൾ ഇന്ത്യാ ഇമാംസ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഫ്സൽ ഖാസിമി എന്നിവർ മുഖ്യപ്രഭാഷണം നിർവഹിച്ചു.
നൈനാർ മസ്ജിദ് പ്രസിഡന്റ് പി.ഇ.മുഹമ്മദ് സക്കീർ വിഷയാവതരണം നടത്തി. നൈനാർ പള്ളി ഇമാം ഇസ്മായിൽ മൗലവി , മുഹിദ്ദീൻ പള്ളി ഇമാം വി.പി. സുബൈർ മൗലവി, അഡ്വ. മുഹമ്മദ് ഇല്യാസ്,, കെ.എം.ബഷീർ, എം.ജി ശേഖരൻ, വി.എച്ച്. നാസർ, അബ്ബാസ് പാറയിൽ , കെ. ഇ പരീത് ,പി.എസ്. മുഹമ്മദ് ഷഫീഖ് ,സുബൈർ വെള്ളാപ്പള്ളി, നിഷാദ് നടയ്ക്കൽ, ഹസീബ് വെളിയത്ത്, റഫീഖ് പട്ടരുപ്പറമ്പിൽ, പി.എ.ഹാഷിം
എന്നിവർ സംസാരിച്ചു.