Latest News
Loading...

പുളിച്ചമാക്കല്‍ പാലം അപകടാവസ്ഥയില്‍



കടനാട് പുളിച്ചമാക്കല്‍ പാലം നവീകരിക്കണമെന്ന ആവശ്യം ശക്തമായി. കൊല്ലപള്ളി മങ്കര പ്രവിത്താനം റൂട്ടിലാ ണ് പുളിച്ചമാക്കല്‍ പാലം.

ഈ റോഡ് ലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണമായിട്ട് കാലങ്ങളായി. റോഡിന്റെ പല ഭാഗങ്ങളിലും കുഴികള്‍ മാത്രമാണുള്ളത്. റോഡിന്റെ അറ്റകുറ്റപണികള്‍ക്കായി പണം എംഎല്‍എ അനുവദിച്ചെങ്കിലും ഈ റൂട്ടിലുള്ള പാലം കൂടി പുതുക്കി പണിതാല്‍ മാത്രമെ റോഡ് പൂര്‍ണ്ണമായും ഗതാഗതയോഗ്യമാവുകയുള്ളു.



കഴിഞ്ഞ രണ്ട് പ്രളയത്തിലും മുങ്ങി പോയ പാലത്തിന് ബലക്ഷയവും സംഭവിച്ചിട്ടുണ്ട്. അപ്രോച്ച് റോഡിലെ മണ്ണിളകിയതോടെ ഭാരവഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. തൊടുപുഴ ഭഗത്ത് നിന്നു നിരവധിയാളുകള്‍ ഭരണങ്ങാനത്തിന് പോകാന്‍ ഉപയോഗിക്കുന്ന എളുപ്പ വഴിയാണിത്.

നിലവില്‍ ഭാരവാഹനങ്ങടെ സഞ്ചാരം ഇത് വഴി നിരോധിച്ചിരിക്കുകയാണ്. പാലം നവീകരണത്തിനുള്ള നടപടികള്‍ അടിയന്തരമായി ഉണ്ടാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.