Latest News
Loading...

ഈശോ നിലനില്‍ക്കുന്ന അത്ഭുതം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്


പഴയനിയമത്തില്‍ മറഞ്ഞിരിക്കുന്ന ഈശോയെ തിരിച്ചറിയുകയും വരാനിരിക്കുന്ന രക്ഷകനെ കണ്ടെത്തുകയും ചെയ്ത സഭാപിതാക്കന്മാര്‍ പഠനവിഷയമാവണമെന്നും നിലനില്‍ക്കുന്ന അത്ഭുതമാണ് ഈശോയെന്നും നാം ഇറങ്ങേണ്ട കുളവും കോരേണ്ട ജലവും ഈശോയാണെന്നും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. സഭാപിതാവായ ഇസഹാക്കിനെപ്പോലെ നൂറുമേനി വിതയ്ക്കുന്ന കര്‍ഷകനാകാനും വിശുദ്ധിയും സൗന്ദര്യവും കന്യാത്വവും നിറഞ്ഞുനിന്ന റബേക്കയെപ്പോലെ മാതൃകയാകാനും നമുക്കാവണമെന്നും ബിഷപ്പ് തുടര്‍ന്നു പറഞ്ഞു. 

ഇസഹാക്കും റബേക്കയും തമ്മിലുള്ള വിവാഹം ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടതായതുകൊണ്ടാണ് എല്ലാ സഭകളും ക്രൈസ്തവ വിവാഹത്തിന്റെ പ്രാര്‍ത്ഥനകളില്‍ ഇവരെ പരാമര്‍ശിക്കുന്നത്. 82 വര്‍ഷം പ്രാര്‍ത്ഥിച്ചു കാത്തിരുന്നു മകനെ ലഭിച്ച അബ്രാഹം വിശ്വാസത്തിന്റെ പിതാവാണെന്നും ഫലരഹിത മാതാപിതാക്കള്‍ ഫലവത്തായ മക്കള്‍ക്ക് ദൈവിക പദ്ധതിയാല്‍ ജന്മം കൊടുത്തു എന്നത് മംഗളവാര്‍ത്താകാലത്തിന്റെ സൗരഭ്യമാണ്. കുടുംബജീവിതത്തിന്റെ സാരസംഗ്രഹം പരസ്പര സ്‌നേഹമാണ്. പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കളില്‍നിന്നാണ് ദൈവവിളി ഉണ്ടാകുന്നത്. സമര്‍പ്പണമാണ് സഭയെ നിലനിര്‍ത്തുന്നത്. മൂവായിരത്തില്‍പരം സമര്‍പ്പിതര്‍ക്കും രണ്ടായിരത്തില്‍പരം മിഷനറിമാര്‍ക്കും അഞ്ഞൂറില്‍പരം വൈദികര്‍ക്കും  28 മെത്രാന്‍മാര്‍ക്കും ജന്മം നല്‍കിയ പാലാ രൂപത പ്രത്യേകം അനുഗ്രഹിക്കപ്പെട്ടതാണെന്നും പിതാവ് തുടര്‍ന്നു പറഞ്ഞു. പാലാ രൂപത 37-ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ നാലാം ദിനമായ ഇന്ന് വിശുദ്ധ കുര്‍ബാന മദ്ധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.വാഗമണ്‍ മൗണ്ട് നെബോ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് വാഴചാരിക്കല്‍, എസ്.എം.വൈ.എം. രൂപത ഡയറക്ടര്‍ ഫാ. സിറില്‍ തയ്യില്‍, ഫാ. ജോണ്‍ എടേട്ട് തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു. പാലാ രൂപത ഇവാഞ്ചലൈസേഷന്‍ മിനിസ്ട്രിയുടെ വാഗമണ്‍ മൗണ്ട് നെബോ ധ്യാനകേന്ദ്രം ഡയറക്ടര്‍ റവ. ഡോ. തോമസ് വാഴചാരിക്കല്‍ എഴുതിയ ദൈവരാജ്യത്തിന്റെ രഹസ്യങ്ങള്‍ എന്ന പുസ്തക പരമ്പരയുടെ പ്രകാശനം പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആദ്യപ്രതി പാലാ കത്തീഡ്രല്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ വെട്ടുകല്ലേലിനു നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.
പ്രഭാത കണ്‍വന്‍ഷനില്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ബ്രദര്‍ ജോണ്‍ പോള്‍, ബ്രദര്‍ ബോണി മാടയ്ക്കല്‍, തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.

സായാഹ്ന കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ മോണ്‍. ജോസഫ് മലേപ്പറമ്പില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ കുറ്റിയാനിക്കല്‍, ഫാ. ജോര്‍ജ് വരകുകാലാപറമ്പില്‍, ഫാ. കുര്യന്‍ പോളക്കാട്ട്,  തുടങ്ങിയവര്‍ സഹകാര്‍മ്മികരായി. 

ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിച്ചു. ബ്രദര്‍ ജോണ്‍ പോള്‍, ബ്രദര്‍ ബോണി മാടയ്ക്കല്‍, കുര്യന്‍ തോട്ടയ്ക്കാട്ട്, സിസ്റ്റര്‍ ആദര്‍ശ ബഥനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 കണ്‍വന്‍ഷന്‍ ശുശ്രൂഷകള്‍ക്ക് ഫാ. വിന്‍സെന്റ് മൂങ്ങാമാക്കല്‍, ഫാ. ജോയല്‍ പണ്ടാരപ്പറമ്പില്‍, ഫാ. ജോസഫ് മണിയങ്ങാട്ട്, ഫാ. മാത്യു തുരുത്തിപ്പള്ളില്‍, സിസ്റ്റര്‍ മാര്‍ഗരറ്റ് മേരി എസ്.എ.ബി.എസ്, സിസ്റ്റര്‍ ജയ്‌സി സി.എം.സി, സജി ചാത്തംകുന്നേല്‍, ജയിംസ് പെരിയപ്പുറം, പയസ് വടക്കേമുറി, മാത്യു വാളിയാങ്കല്‍, ജോര്‍ജ് തോമസ് തുണ്ടത്തില്‍, കുര്യന്‍ ചേറാടിക്കല്‍, ജോസഫ് മണ്ഡപത്തികുന്നേല്‍, സെബാസ്റ്റ്യന്‍ പാപ്പനശ്ശേരില്‍, ജയിംസ് വെട്ടുകാട്ടില്‍, ജോണി കപ്ലിങ്ങാട്ടില്‍, ജോണിച്ചന്‍ പൂവത്തിനാല്‍, ജോസ് എറകോന്നില്‍, ചെറിയച്ചാന്‍ പ്ലാക്കുഴി, ആന്റണി കുറ്റിയാനിക്കല്‍, മിറയാമ്മ പുല്ലാട്ട്, ആലീസ് മൂഴിക്കല്‍, തെയ്യാമ്മ അട്ടാറമാക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. 

 ദൈവികരക്ഷ സൗജന്യ ദാനമാണെന്നും ദൈവമക്കള്‍ എന്ന നിലയില്‍ ദൈവജനം സംരക്ഷിതരാണെന്നും ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍ ഉത്‌ബോധിപ്പിച്ചു. കല്ലറയില്‍നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഈശോയുടെ രക്ഷാകരപ്രവര്‍ത്തനത്തിലെ അതേ പരിശുദ്ധാത്മാവിന്റെ സമാന പ്രവര്‍ത്തനമാണ് ഓരോ മാമ്മോദീസയില്‍ നടക്കുന്നതെന്നും ദൈവമക്കളായി മാറാന്‍ മാമ്മോദീസ സ്വീകരണത്തിലൂടെ ഏവര്‍ക്കും സാധിക്കും. ബൈബിളും സഭാപാരമ്പര്യങ്ങളും ഒരേപോലെ പഠിക്കാന്‍ നമുക്കാവണമെന്നും വചനത്തിന് സാക്ഷികളാവാന്‍ സാധിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പാലാ രൂപത 37-ാമത് ബൈബിള്‍ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍-  (തിങ്കള്‍)

പകല്‍ കണ്‍വന്‍ഷന്‍
രാവിലെ 9-ന് :  ജപമാല
9.30 :  സ്തുതി - ആരാധന
10.00 : വചനപ്രഘോഷണം റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍
11.15 :  വിശുദ്ധ കുര്‍ബാന മാര്‍ ജേക്കബ് മുരിക്കന്‍ 
1.00 :  ലഘുഭക്ഷണം
1.15  : സുതുതി- ആരാധന
1.30  : വചനപ്രഘോഷണം
2.30 : ദിവ്യകാരുണ്യആരാധന
3.00 : ദിവ്യകാരുണ്യ ആശീര്‍വാദം

സായാഹ്ന കണ്‍വന്‍ഷന്‍
3.30 :   ജപമാല 
4.00  :  വിശുദ്ധ കുര്‍ബാന
5.30 :  സ്തുതി - ആരാധന
6.00 :   വചനപ്രഘോഷണം റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍
8.30  : ദിവ്യകാരുണ്യആരാധന
9.00 : ദിവ്യകാരുണ്യ ആശീര്‍വാദംപാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ നാളെ സമാപിക്കും 

ഡിസംബര്‍ 19-ന് ആരംഭിച്ച  37-ാമത് രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ നാളെ സമാപിക്കും. രാവിലെ 9-ന് ആരംഭിക്കുന്ന പ്രഭാത കണ്‍വന്‍ഷനില്‍ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ വിശുദ്ധബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. സായാഹ്ന കണ്‍വന്‍ഷനില്‍ 4-ന് വികാരി ജനറാള്‍ മോണ്‍. അബ്രാഹം കൊല്ലിത്താനത്തുമലയില്‍ വിശുദ്ധ ബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. 
പ്രഭാത സായാഹ്ന കണ്‍വന്‍ഷനില്‍ തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ മിനിസ്ട്രീസ് ഡയറക്ടര്‍ ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍ വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും നയിക്കും.