Latest News
Loading...

എസ്ബിഐ എടിഎമ്മില്‍ പണമെടുക്കാന്‍ മൊബൈലും കൈയില്‍ വേണം


എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ജനുവരി ഒന്നുമുതല്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. ഒടിപി അടിസ്ഥാനമാക്കിയുള്ള പണം പിന്‍വലിക്കല്‍ രീതിയാണ് ബാങ്ക് പുതുവര്‍ഷത്തിന്റെ ആദ്യ ദിനം മുതല്‍ നടപ്പിലാക്കുക. രാത്രി എട്ടുമുതല്‍ രാവിലെ എട്ടുവരെയാണ് പുതിയ രീതിയില്‍ പണം പിന്‍വലിക്കേണ്ടത്.

പിന്‍വലിക്കേണ്ട തുക എത്രയെന്ന് എടിഎമ്മില്‍ രേഖപ്പെടുത്തുമ്പോള്‍  രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ഒടിപി ലഭ്യമാകും. തുടര്‍ന്ന് സ്‌ക്രീനില്‍ ഒടിപി നല്‍കേണ്ട ഭാഗത്ത് ടൈപ്പ് ചെയ്യുമ്പോള്‍ പണം ലഭ്യമാകും. 10,000 രൂപയ്ക്ക് മുകളിലുള്ള തുക പിന്‍വലിക്കുന്നതിനാണ് പുതിയ രീതി. മറ്റു ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് പണം ലഭ്യമാകാന്‍ പഴയ രീതി തന്നെ തുടരും.

തട്ടിപ്പുകള്‍ കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കാന്‍ ലക്ഷ്യമിട്ടാണ് നടപടി. എടിഎമ്മില്‍ പോകുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ കൂടി ഇനി കരുതണമെന്നര്‍ത്ഥം.