Latest News
Loading...

എംഎല്‍എ ഫണ്ട് വിതരണം: കുടിവെള്ളം, റോഡ് മേഖലകള്‍ക്കു മുന്‍ഗണന


എംഎല്‍എ ഫണ്ട് വിതരണം എംഎല്‍എ മാരുടെ വിവേചനാധികാരത്തില്‍പ്പെടുന്ന കാര്യമാണെന്ന് മാണി സി കാപ്പന്‍ എം എല്‍ എ യുടെ ഓഫീസ് അറിയിച്ചു. ഓരോ സാമ്പത്തിക വര്‍ഷവും എംഎല്‍എ യ്ക്കു ലഭിക്കുന്ന ആസ്തി വികസന ഫണ്ട് അഞ്ചു കോടി രൂപയാണ്. പാലായിലെ ചെറിയാന്‍ ജെ കാപ്പന്‍ സ്മാരക മുനിസിപ്പല്‍ സ്റ്റേഡിയത്തിന് മാത്രമായി മുന്‍ എംഎല്‍എ കെ എം മാണി നാലരക്കോടി രൂപ അനുവദിച്ചുവെന്നും അമ്പത് ലക്ഷം രൂപ ടോയിലറ്റ് അടക്കമുള്ള കാര്യങ്ങള്‍ക്കു അനുവദിച്ചു എന്നത് അടിസ്ഥാനരഹിതമാണ്. 



പുതിയ എം എല്‍ എ വന്നപ്പോള്‍ ആ ഫണ്ട് വിനിയോഗിക്കേണ്ടത് പുതിയ എംഎല്‍എ ആണ്. ഒന്നരക്കോടി രൂപയായിരുന്നു സ്റ്റേഡിയത്തിന് അനുവദിച്ചിരുന്നത്. ആ തുക അപര്യാപ്തമായതിനാല്‍ സ്റ്റേഡിയത്തിനാവശ്യമായ മുഴുവന്‍ തുകയായ അഞ്ച് കോടി രൂപ ബജറ്റിലൂടെ പാലായ്ക്കു ലഭ്യമാക്കാന്‍ എംഎല്‍എ നടപടി സ്വീകരിച്ചിട്ടുണ്ട്.  

പാലാ മണ്ഡലത്തില്‍പ്പെട്ട മലയോര മേഖലകളില്‍ ജലക്ഷാമം രൂക്ഷമാണ്. അവയ്ക്ക് പരിഹാരം കാണേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ കുടിവെള്ളം, റോഡ് തുടങ്ങിയ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കി ഫണ്ട് അനുവദിച്ചിരിക്കുന്നത്.

പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ എംഎല്‍എയ്ക്കു വിവേചനാധികാരം ഉണ്ടെന്നും എംഎല്‍എ ഫണ്ട് വിനിയോഗത്തെ വിവാദത്തിലാക്കാന്‍ നടത്തുന്ന ഗൂഢശ്രമങ്ങളെ പാലാക്കാര്‍ തള്ളിക്കളയുമെന്നും എംഎല്‍എ യുടെ ഓഫീസ് അറിയിച്ചു. വില കുറഞ്ഞ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ഇത്തരം ഹീന നീക്കങ്ങളെ പാലാക്കാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എം എല്‍ എ ഓഫീസ് വ്യക്തമാക്കി.

Join Telegram Channel- Click Here