പുഴ പുനര്‍ജീവന പദ്ധതിയുടെ ഭാഗമായി ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയ്ക്ക് മീനച്ചിലാറ്റില്‍ തുടക്കമായി. പാലാ നഗരസഭയിലെ ആര്‍ വി പാര്‍ക്കിനു സമീപമുള്ള കടവ് ശുചീകരിച്ചു കൊണ്ടാണ് പദ്ധതിയ്ക്ക് തുടക്കമായത്.
ഹരിത കേരള മിഷന്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹകരണത്തോടെ നടപ്പിലാക്കിയ പദ്ധതി പാലാ നഗരസഭ ചെയര്‍പേഴ്‌സണ്‍ മേരി ഡൊമനിക് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കുര്യാക്കോസ് പടവന്‍, കൗണ്‍സിലര്‍മാരായ പി.കെ.മധു, മിനി പ്രിന്‍സ്, റോയി ഫ്രാന്‍സിസ്, ബിജു പാലൂപ്പടവില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.