മീനച്ചില്‍ ഗ്രാമപഞ്ചായത്തിന്റെ പുതിയ ഓഫീസ് സമുച്ചയത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച്ച രാവിലെ 11.00 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ നിര്‍വ്വഹിക്കും. ജില്ലയില്‍ ആദ്യമായാണ് ഇത്രമാത്രം സൗകര്യത്തോടെ ഒരു ഗ്രാമപഞ്ചായത്ത് ഓഫീസ് നിര്‍മിച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.
ലോക ബാങ്ക് സഹായത്തോടെയും തനത് ഫണ്ടും ഉപയോഗിച്ചുമാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്. സാധാരണ ജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ട പദ്ധതിയില്‍ യാതൊരു കുറവും വരുത്താതെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
2017 മെയ് മാസം 29ന് ആണ് നിര്‍മ്മാണം ആരംഭിച്ചത്. രണ്ടര വര്‍ഷം കൊണ്ട് കെട്ടിടം പൂര്‍ത്തിയാക്കാനായത് പഞ്ചായത്ത് ഭരണ സമിതി നേട്ടമായി കാണുന്നു. 1 കോടി 60 ലക്ഷം രൂപാ മുതല് മുടക്കിയാണ് 6000 സ്‌ക്വയര്‍ഫീറ്റ് വരുന്ന ഓഫീസ് സമുച്ചയം പൂര്‍ത്തീകരിച്ചത്. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫീസില്‍ വരുന്നവര്‍ക്ക് വിശ്രമിക്കാനായി ശീതീകരിച്ച വിശ്രമകേന്ദ്രം സജ്ജീകരിച്ചിട്ടുണ്ട്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളോട് കിടപിടിക്കത്ത ഓഫീസ്, ഗവണ്‍മെന്റ് അക്രഡിറ്റ് സ്ഥാപനമായ കാഡ്‌കോ ആണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.
ഓഫീസില്‍ നടത്തുന്ന എല്ലാ വിധ പ്രവര്‍ത്തനങ്ങളും ഏവര്‍ക്കും നിരീക്ഷിക്കത്തക്ക വിധമാണ് ഓഫീസ് നിര്‍മ്മിച്ചിട്ടുള്ളത്. ഓഫീസാവശ്യത്തിനുള്ള വൈദ്യുതി പത്ത് കെ വി സോളാര്‍ ഗ്രിഡ് സംവിധാനത്തിലൂടെയാണ് ലഭ്യമാക്കുന്നത്. മ്യൂസിക് സിസ്റ്റം, പഞ്ചായത്തിന്റെ അറിയിപ്പുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനായി
എല്‍.ഇ.ഡി ടി.വി, ശുചീകരിച്ച് ശീതീകരിച്ച് ജലം ലഭ്യമാക്കുന്നതിനുള്ള സൗകര്യം, സൗജന്യ വൈ ഫൈ സംവിധാനം എന്നിവയും ക്രമീകരിച്ചിട്ടുണ്ട്
ഉദ്ഘാടന സമ്മേളനത്തില്‍ എം എല്‍ എ മാണി സി കാപ്പന്‍ അധ്യക്ഷത വഹിക്കും. ജോസ് കെ മാണി എം പി ഫ്രണ്ട് ഓഫീസ് ഉദ്ഘാടനവും തോമസ് ചാഴിക്കാടന്‍ എംപി മുഖ്യ പ്രഭാഷണവും നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, ജില്ലാ കളക്ടര്‍ പി കെ സുധീര്‍ ബാബു ജോയി ഇളമണ്‍, എം പി അജിത് കുമാര്‍, ബിനു ജോണ്‍, ടെസ്സ് പി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ പെണ്ണമ്മ തോമസ്, ബേറ്റി റോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജോസ് പ്‌ളാക്കൂട്ടം, മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിബു പൂവേലില്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
ഗ്രാമ പഞ്ചായത് പ്രസിഡന്റ് റെനി ബിജോയി, വൈസ് പ്രസിഡന്റ് ഷിബു പൂവേലില്‍, മെമ്പര്‍മാരായ അമ്പിളി അജി, മഞ്ജു വിജയന്‍, ജെസ്സി ജോസ്, മേഴ്‌സിക്കുട്ടി കുര്യാക്കോസ്, വിമല വിനോദ്, സിന്ധു ജെയ്ബു, സാജോ ജോണ്‍, ബിജു സിബി, ജാന്‍സി ഷാജി, സുരേഷ് കെ ബി, ജിബിന്‍ ജോണ്‍, പഞ്ചായത്ത് സെക്രട്ടറി എം സുശീല്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളത്തില്‍ പങ്കെടുത്തു