പാലാ നഗരസഭ ചെയര്‍പേഴ്‌സണായി മേരി ഡൊമിനിക്ക് തിരഞ്ഞെടുക്കപ്പെട്ടു. 5 നെതിരെ 20 വോടുകള്‍ക്കായിരുന്നു മേരി ഡൗമിനിക്കിന്റെ വിജയം. തെരഞ്ഞെടുപ്പില്‍ നിന്നും ബിജെപി അംഗം ബിനു പുളിക്കക്കണ്ടം വിട്ട് നിന്നു.
ഇടത് സ്ഥാനാര്‍ത്ഥിയായി സുഷമ രഘുവാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. അഞ്ചിനെതിരെ ഇരുപത് വോട്ടുകള്‍ക്കാണ് മേരി ഡോമിനിക്ക് സുഷമയെ പരാജയപ്പെടുത്തിയത് പാലാ സെന്റ് തോമസ് കോളേജ് വാര്‍ഡില്‍ നിന്നാണ് മേരി ഡൊമിനിക് കൗണ്‍സിലറായി തെരെഞ്ഞെടുക്കപ്പെട്ടത്.
കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിലെ ധാരണ അനുസരിച്ച് മുന്‍ ചെയര്‍പേഴ്‌സന്‍ ബിജി ജോജോ രാജി വച്ചതിനെ തുടര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം അനുമോദന യോഗവും ചേര്‍ന്നു.
നഗരസഭ ഭരണ സമിതിയിലെ ജോസ്, ജോസഫ് പക്ഷങ്ങള്‍ ഐക്യ കണ്‌ഠേനയാണ് മേരി ഡൊമിനിക്കിനെ ചെയ്യര്‍പേഴ്‌സണായി തിരഞ്ഞെടുത്തതെങ്കിലും താന്‍ ആര്‍ക്കൊപ്പമെന്ന് ഇതേ വരെ മേരി ഡൊമിനിക് മനസ് തുറന്നിട്ടില്ല. ജോസഫിനെ അനുകൂലിക്കുന്ന വൈസ് ചെയ്യര്‍മാന്‍ കുര്യാക്കോസ് പടവനാണ് അനുമോദന യോഗത്തിന് ആദ്യം ചുക്കാന്‍ പിടിച്ചത്.
മേരി ഡൊമിനിക്ക് തങ്ങള്‍ക്കൊപ്പമാണെന്ന നിലപാടിലാണ് ഇരുകൂട്ടരും. പുതിയ ചെയ്യര്‍ പേഴ്‌സണ് ആശംസകള്‍ അറിയിച്ച് ജോസഫ് വിഭാഗവും, ജോസ് കെ മാണി വിഭാഗവും വെവ്വേറെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത് ഈ അവകാശവാദത്തിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.