Latest News
Loading...

കണ്‍വന്‍ഷനുകള്‍ കുടുംബത്തിന്റെ വാതിലുകള്‍ ഒരുക്കുന്നു: മാര്‍ ജേക്കബ് അങ്ങാടിയത്ത്



 തിരുപിറവിയുടെ സന്ദേശം ലോകത്തെ അറിയിച്ചുകൊണ്ട് നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ഒരുക്കപ്പെടുന്നപോലെ ക്രൈസ്തവ ഹൃദയത്തിന്റെയും കുടുംബത്തിന്റെയും വാതിലുകളൊരുക്കാന്‍ ബൈബിള്‍ കണ്‍വന്‍ഷനുകള്‍ കാരണമാകുമെന്ന് ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് അഭിപ്രായപ്പെട്ടു. 

ഈശോയ്ക്ക് സ്വീകാര്യമായ സത്ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നമുക്കാവേണ്ടതുണ്ട്. വചനത്തിന്റെ പ്രഘോഷകരും ദൈവസ്‌നേഹത്തിന്റെ സാക്ഷികളുമാകാന്‍ നമുക്കാവണം. ചെറുതായി വലുതാവുകയാണ് ക്രിസ്തീയതയുടെ മൂലമന്ത്രം. ഭൗതിക നേട്ടങ്ങള്‍ക്കായി ദൈവത്തിന്റെ വഴി മാറിയാല്‍ ആരും വലുതാവുന്നില്ല. കുടുംബ പ്രേഷിതത്വത്തിന് ഇന്നു പ്രസക്തിയേറുന്നതായും അടുത്തകാലത്ത് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മിറയം ത്രേസ്യാ നമുക്കു പ്രചോദനമാണെന്നും പിതാവ് കൂട്ടിച്ചേര്‍ത്തു.

പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍- നാളെ (ശനി)

പകല്‍ കണ്‍വന്‍ഷന്‍
രാവിലെ 9-ന് :  ജപമാല
9.30 :  സ്തുതി - ആരാധന
10.00 : വചനപ്രഘോഷണം
റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍
11.15 :  വിശുദ്ധ കുര്‍ബാന 
മാര്‍ ജേക്കബ് മുരിക്കന്‍ (പാലാ രൂപത സഹായമെത്രാന്‍)
1.00 :  ലഘുഭക്ഷണം
1.15 : സുതുതി- ആരാധന
1.30 : വചനപ്രഘോഷണം
2.30  : ദിവ്യകാരുണ്യആരാധന
3.00 : ദിവ്യകാരുണ്യ ആശീര്‍വാദം

സായാഹ്ന കണ്‍വന്‍ഷന്‍

3.30 :  ജപമാല 
4.00  :  വിശുദ്ധ കുര്‍ബാന
5.30 :  സ്തുതി - ആരാധന
6.00 :   വചനപ്രഘോഷണം
                 റവ. ഫാ. ദാനിയേല്‍ പൂവണ്ണത്തില്‍
8.30  : ദിവ്യകാരുണ്യആരാധന
9.00 : ദിവ്യകാരുണ്യ ആശീര്‍വാദം